വേങ്ങര വിട്ട് കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്; പകരം കെ.എം. ഷാജി

കാസർഗോഡ് ഉയർന്ന പ്രാദേശിക എതിർപ്പ് പരിഗണിച്ചാണ് ഷാജിയെ വേങ്ങരയിൽ പരിഗണിക്കുന്നത്
പി.കെ. കുഞ്ഞാലിക്കുട്ടി- കെ.എം ഷാജി
Published on: 
Updated on: 

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റുകളിൽ മാറ്റം വരുത്തി മുസ്ലീം ലീഗ്. വേങ്ങര മണ്ഡലം വിട്ട് പി. കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മത്സരിക്കുമെന്നാണ് തീരുമാനം. കാസർഗോഡ് തീരുമാനിച്ചിരുന്ന കെ. എം. ഷാജി വേങ്ങരയിൽ മത്സരിക്കും.

പി.കെ. കുഞ്ഞാലിക്കുട്ടി- കെ.എം ഷാജി
"കമ്മ്യൂണിസ്റ്റുകാർക്ക് ഭാര്യ എന്നത് പദവി അല്ല, ടി.കെ. ഗോവിന്ദൻ കാട്ടിയത് വർഗ വഞ്ചന": എം.വി. ജയരാജൻ

കാസർഗോഡ് ഉയർന്ന പ്രാദേശിക എതിർപ്പ് പരിഗണിച്ചാണ് ഷാജിയെ വേങ്ങരയിൽ പരിഗണിക്കുന്നത്. കെ. എം. ഷാജിക്ക് ഉറച്ച സീറ്റ് നൽകണമെന്ന നിലപാടാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി തങ്ങൾ സ്വീകരിച്ചത്.

അതേസമയം തിരുവമ്പാടി സീറ്റ് കോൺഗ്രസിന് വിട്ടുനൽകാൻ ലീഗ് തീരുമാനിച്ചു. പകരം തവനൂരിൽ മൽസരിക്കാൻ തയാറെന്നും ലീഗ് നേതൃത്വം അറിയിച്ചു. തെരഞ്ഞെടുപ്പ് മത്സരത്തിന് ഇല്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറിയായി തുടരാനാണ് താല്പര്യമെന്നും പി. എം. എ സലാം നിലപാട് എടുത്തു.

News Malayalam 24x7
newsmalayalam.com