തള്ളിപ്പറഞ്ഞാല്‍ കോണ്‍ഗ്രസ് നേതൃത്വം എതിരാകുമെന്ന് ആശങ്ക; രാഹുൽ ഗാന്ധിയുടെ ഇസ്രയേൽ അനുകൂല പ്രസ്താവനയിൽ വെട്ടിലായി ലീഗ് !

എന്നാൽ മൗനം പാലിക്കുന്നത് പ്രസ്താവനയെ അനുകൂലിക്കുന്നതിന് തുല്യമാണെന്ന അഭിപ്രായവും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്
തള്ളിപ്പറഞ്ഞാല്‍ കോണ്‍ഗ്രസ് നേതൃത്വം എതിരാകുമെന്ന് ആശങ്ക; രാഹുൽ ഗാന്ധിയുടെ ഇസ്രയേൽ അനുകൂല പ്രസ്താവനയിൽ വെട്ടിലായി ലീഗ് !
Published on: 
Updated on: 

മലപ്പുറം: രാഹുൽ ഗാന്ധിയുടെ ഇസ്രയേൽ അനുകൂല പ്രസ്താവനയിൽ വെട്ടിലായി മുസ്ലിം ലീഗ് നേതൃത്വം. രാഹുലിന്റെ പ്രസ്താവനക്കെതിരെ ഇന്ത്യാ സഖ്യത്തിലെ വിവിധ പാർട്ടികൾ വിമർശനം ഉന്നയിച്ചിട്ടും, ലീഗ് നേതൃത്വം മൗനം പാലിക്കുന്നതിൽ പ്രവർത്തകർക്കിടയിൽ അമർഷം പുകയുന്നുണ്ട്.

രാഹുലിനെ തള്ളിപറയുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് നേതാക്കൾ. എന്നാൽ മൗനം പാലിക്കുന്നത് പ്രസ്താവനയെ അനുകൂലിക്കുന്നതിന് തുല്യമാണെന്ന അഭിപ്രായവും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്.