അനുനയ നീക്കവുമായി ലീ​ഗ്; അബ്ദുറഹ്മാൻ രണ്ടത്താണിയുമായി സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ച നടത്തും

അതേസമയം, തന്നെ ആരും ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് അബ്ദുറഹ്മാൻ രണ്ടത്താണിയും വ്യക്തമാക്കി
അബ്ദുറഹിമാൻ രണ്ടത്താണി
അബ്ദുറഹിമാൻ രണ്ടത്താണിSource: FB
Published on
Updated on

മലപ്പുറം: നേതൃത്വത്തോട് ഇടഞ്ഞ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ ഇറങ്ങുന്ന അബ്ദുറഹ്മാൻ രണ്ടത്താണിയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി മുസ്ലീം ലീഗ്. കൂടിക്കാഴ്ചയ്ക്കായി സാദിഖലി ശിഹാബ് തങ്ങൾ രണ്ടത്താണിയെ പണക്കാട്ടേക്ക് വിളിപ്പിച്ചു. ലീഗ് പ്രാദേശിക നേതാക്കളെ രണ്ടത്താണിയിലെ വീട്ടിലേക്ക് അയച്ചാണ് സാദിഖലി തങ്ങൾ അബ്ദുറഹ്മാൻ രണ്ടത്താണിയെ വിളിപ്പിച്ചത്. അതേസമയം, തന്നെ ആരും ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് അബ്ദുറഹ്മാൻ രണ്ടത്താണിയും വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെയാണ് അബ്ദുറഹ്മാൻ രണ്ടത്താണി പാർട്ടിയുമായി ഇടഞ്ഞത്. മുസ്ലീം ലീഗ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി അറിയിച്ച് അബ്ദുറഹ്മാൻ രണ്ടത്താണി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പോസ്റ്റ്. അദ്ദേഹം എല്ലാവരെയും അംഗീകരിച്ചുകൊണ്ടാണ് സ്ഥാനാർഥി പട്ടിക തയ്യാറാക്കുക എന്നായിരുന്നു പോസ്റ്റിൻ്റെ ഉള്ളടക്കം. പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് അത് തിരുത്തുകയും ചെയ്തിരുന്നു. പിന്നാലെ അതൃപ്തി പരസ്യമാക്കി വീണ്ടും പോസ്റ്റ് പങ്കുവച്ചു. തിരൂരങ്ങാടിയിലെ സ്ഥാനാർഥി പി.എം.എ. സമീറിനെതിരായ വിമർശനങ്ങൾ ശരിയാണെന്നും ഖലീഫയാണെങ്കിലും ചോദ്യം ചെയ്യപ്പെടുമെന്നുമായിരുന്നു അ​ദ്ദേഹത്തിന്റെ പോസ്റ്റ്.

അബ്ദുറഹിമാൻ രണ്ടത്താണി
"അരച്ചാൺ വയർ നിറച്ച് ഒരുമാസം ജീവിക്കാൻ ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട"; വ്യക്തിഹത്യക്കെതിരെ രമ്യാ ഹരിദാസ്

അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് സിപിഐഎം സ്ഥാനാർഥി ചർച്ചകളുമായി രണ്ടത്താണിയെ സമീപിച്ചുവെന്ന വാർത്തകൾ വന്നത്. സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തിരൂരങ്ങാടിയിൽ അബ്ദുറഹ്മാൻ രണ്ടത്താണിയെ ഇടത് സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. അബ്ദുറഹിമാൻ രണ്ടത്താണി സ്ഥാനാർഥിയായാൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് സിപിഐഎമ്മിനുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com