മുനീറിന് ലീഗിന്റെ കരുതല്‍; 48 ലക്ഷം രൂപയുടെ വായ്പ അടച്ചു തീര്‍ത്തു

കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിലാണ് മുസ്ലീം ലീഗ് വായ്പാ തുക അടച്ചത്
മുനീറിന് ലീഗിന്റെ കരുതല്‍; 48 ലക്ഷം രൂപയുടെ വായ്പ അടച്ചു തീര്‍ത്തു
Published on: 
Updated on: 

മലപ്പുറം: എം.കെ. മുനീറിന് മുസ്ലീം ലീഗിന്റെ കരുതൽ. 48 ലക്ഷം രൂപയുടെ വായ്പ നേതൃത്വം അടച്ചു തീർത്തു. കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിലാണ് മുസ്ലീം ലീഗ് വായ്പാ തുക അടച്ചത്. കടബാധ്യത പാർട്ടി ഏറ്റെടുക്കുമെന്നും പാണക്കാട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും സംസാരിച്ചതായും ബാധ്യത പരിഹരിക്കാമെന്ന് പറഞ്ഞതായും എം.കെ. മുനീർ നേരത്തെ വ്യക്തമാക്കിയിരുന്നു.

കോഴിക്കോട് നടക്കാവിലെ വീടിന്റെ നവീകരണത്തിനായി കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കില്‍ നിന്ന് വായ്പ് എടുത്തതിലാണ് മുനീറിന് ജപ്തി നോട്ടീസ് വന്നത്. 48 ലക്ഷം രൂപ മാർച്ച് 31നകം അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്നായിരുന്നു നോട്ടീസ്. ഇത് വാർത്തയായതോടെയാണ് പാർട്ടി നേതൃത്വം ഇടപെട്ടത്.

മുനീറിന് ലീഗിന്റെ കരുതല്‍; 48 ലക്ഷം രൂപയുടെ വായ്പ അടച്ചു തീര്‍ത്തു
വി.ഡി. സതീശൻ നിലപാടുകളുടെ രാജകുമാരനെന്ന് പി.കെ. ശശി; ബഹുമാനമാണ് ശശിയോടെന്ന് പ്രതിപക്ഷ നേതാവ്

നിരവധി വ്യക്തികള്‍ സഹായം വാഗ്ദാനം ചെയ്തെന്നും വ്യക്തികളിൽ നിന്നും സഹായം സ്വീകരിക്കില്ലെന്നാണ് തന്‍റെ നിലപാടെന്നും മുനീർ പറഞ്ഞിരുന്നു. 58 ലക്ഷം രൂപയായിരുന്ന വായ്പാ കുടിശ്ശിക ഒറ്റത്തവണ തീർപ്പ് പദ്ധതിയിലൂടെയാണ് 48 ലക്ഷം ആയത്. എംഎല്‍എയും മന്ത്രിയും ആയിരുന്ന മുനീറിന്‍റെ വീട് ജപ്തിയിലേക്ക് എത്തിയത് വലിയ ചർച്ചയായിരുന്നു. രോഗാവസ്ഥ പരിഗണിച്ച് മുനീറിന് ഇത്തവണ ലീഗ് സീറ്റ് നൽകിയിരുന്നില്ല.

News Malayalam 24x7
newsmalayalam.com