വൈഫ് ഇൻ ചാർജ് പരാമർശം: ബഹാവുദ്ദീൻ നദ്‌വിക്ക് പിന്തുണയുമായി ലീഗ് റാലി

നദ്‌വിക്ക് എതിരെ 'പരനാറി' പരാമർശം നടത്തിയ സിപിഐഎം നേതാവിനെതിരെയും പ്രതിഷേധമുണ്ട്
ഡോ. ബഹാവുദ്ദീൻ നദ്‌വി
ഡോ. ബഹാവുദ്ദീൻ നദ്‌വിSource: FB/ Dr. Bahauddeen Muhammed Nadwi
Published on

കോഴിക്കോട്: വൈഫ് ഇൻ ചാർജ് വിവാദ പരാമർശം നടത്തിയ സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാവുദ്ദീൻ നദ്‌വിക്ക് പിന്തുണയുമായി ലീഗ്. നദ്‌വിക്ക് പിന്തുണ അറിയിച്ച് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് മടവൂരിൽ പ്രകടനം നടത്തും. നദ്‌വിക്കെതിരെ സിപിഐഎം നടത്തിയ റാലിയിൽ പ്രതിഷേധിച്ചാണ് പ്രകടനം. നദ്‌വിക്ക് എതിരെ 'പരനാറി' പരാമർശം നടത്തിയ സിപിഐഎം നേതാവിനെതിരെയും പ്രതിഷേധമുണ്ട്.

ബഹാവുദ്ദീന്‍ നദ്‍വിയുടെ വിവാദ പരാമര്‍ശത്തില്‍ സമസ്തയില്‍ ഭിന്നത ഉടലെടുക്കുകയാണ്. സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ ബഹവുദ്ദീൻ നദ്‌വിയെ ഇന്നലെ തള്ളിയിരുന്നു. പക്വതയോടെയുള്ള പ്രതികരണമായിരുന്നു ജിഫ്രി തങ്ങളുടെതെങ്കില്‍, ഉമര്‍ ഫൈസി മുക്കം, അല്പം വിമര്‍ശന സ്വഭാവത്തോടെയാണ് പ്രതികരണം നടത്തിയത്. സമസ്ത മുശാവറ അംഗം എന്നത് ഉത്തരവാദിത്തപ്പെട്ട പദവിയാണെന്നും, നദ്‍വിക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്നുമാണ് ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചത്.

ഡോ. ബഹാവുദ്ദീൻ നദ്‌വി
'വൈഫ് ഇന്‍ ചാര്‍ജ്' പരാമര്‍ശം: സമസ്തയില്‍ ഭിന്നത; നദ്‌വിയെ പിന്തുണയ്ക്കാന്‍ ലീഗ് അനുകൂലികള്‍

ഇന്നലെ നടന്ന കേന്ദ്ര മുശാവറ യോഗത്തില്‍ നദ്‍വിയുടെ വിവാദ പരാമര്‍ശം ചര്‍ച്ച ചെയ്തിട്ടില്ല എന്ന് ജിഫ്രി തങ്ങള്‍ പറയുമ്പോഴും വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല എന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് സുന്നി മഹല്ല് ഫെഡറേഷന്‍ നദ്‍വിക്ക് പ്രതിരോധം തീര്‍ക്കാന്‍ രംഗത്തിറങ്ങുന്നത്. സമസ്തയിലെ ലീഗ് അനുകൂല വിഭാഗത്തിന് ഭൂരിപക്ഷമുള്ള സുന്നി മഹല്ല് ഫെഡറേഷന്റെ വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയാണ് ബഹാവുദ്ദീന്‍ നദ്‍വി.

എംഎല്‍എമാരും എംപിമാരും ഇന്‍ ചാര്‍ജ് ഭാര്യമാരെ കൊണ്ടു നടക്കുന്നുവെന്ന നദ്‍വിയുടെ പരാമര്‍ശത്തിന് രാഷ്ട്രീയമായ മറുപടി കൂടിയാണ് സിപിഐഎം നല്‍കിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് നദ്‍വിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com