മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായക തീരുമാനങ്ങളുമായി മുസ്ലീം ലീഗ്. പ്രമുഖ നേതാക്കൾ സീറ്റ് വച്ച് മാറും. വേങ്ങര വിട്ട് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിച്ചേക്കും. കുഞ്ഞാലിക്കുട്ടിക്ക് പകരം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം വേങ്ങരയിൽ ഇറങ്ങിയേക്കും. മലപ്പുറം എംഎൽഎ പി. ഉബൈദുള്ള മത്സരിക്കില്ലെന്നും തീരുമാനം.