കോഴിക്കോട് മാറാട് ഡിവിഷനില്‍ മാത്രം ഒരു കെട്ടിട നമ്പറില്‍ 327 വോട്ടര്‍മാര്‍; സിപിഐഎമ്മിനെതിരെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണവുമായി മുസ്ലീം ലീഗ്

അനിത എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് 327 പേരുകളുള്ളത്.
കോഴിക്കോട് മാറാട് ഡിവിഷനില്‍ മാത്രം ഒരു കെട്ടിട നമ്പറില്‍ 327 വോട്ടര്‍മാര്‍; സിപിഐഎമ്മിനെതിരെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണവുമായി മുസ്ലീം ലീഗ്
Published on: 
Updated on: 

കോഴിക്കോട്: സിപിഐഎമ്മിനെതിരെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണവുമായി മുസ്ലീം ലീഗ്. കോഴിക്കോട് കോര്‍പ്പറേഷനിലെ മാറാട് ഡിവിഷനില്‍ മാത്രം ഒരു കെട്ടിടത്തില്‍ 327 വോട്ടര്‍മാരെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീര്‍. വോട്ടര്‍ പട്ടിക സിപിഐഎമ്മിന്റെ നിര്‍ദേശ പ്രകാരമാണെന്നും എം.കെ. മുനീര്‍ ആരോപിച്ചു.

അനിത എ. എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് 327 പേരുകളുള്ളത്. സിപിഐഎം നേതൃത്വത്തിലുള്ള സര്‍വീസ് സഹകരണ ബാങ്ക് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിതെന്നും സിപിഐഎമ്മാണ് വോട്ടര്‍ പട്ടിക ക്രമക്കേട് നടത്തിയതെന്നും എം.കെ. മുനീര്‍ ആരോപിച്ചു.

കോഴിക്കോട് കോര്‍പ്പറേഷനില്‍ 049/49 എന്ന കെട്ടിട നമ്പറിലാണ് 327 വോട്ടര്‍മാര്‍ ഉള്ളതായി കണ്ടെത്തിയത്. പട്ടിക അടക്കമാണ് മുസ്ലീം ലീഗ് പുറത്തുവിട്ടത്.

Related Stories

ആവശ്യമെങ്കിൽ ഇനിയും ഉപയോഗിക്കുമെന്ന് മന്ത്രി, പാർട്ടിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന നിലപാട് ശരിയല്ലെന്ന് മുസ്ലീം ലീഗിലെ ഒരു വിഭാഗം; ഒഴിയാതെ റേഞ്ച് റോവർ വിവാദം
വോട്ടര്‍ പട്ടിക വിവാദം: ആം ആദ്മി പാര്‍ട്ടി പെരുമാറുന്നത് എക്സിനെ പോലെ...; എന്നെ മാത്രം സ്വപ്നം കാണുന്നു... പേര് വിളിക്കുന്നു: രാഘവ് ഛദ്ദ
Muslim League demands division of Malappuram district
'മിസ' പറയുന്നത് രാജ്യത്തെ ഭരണകൂട ഭീകരത; ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുന്നു:  വിമര്‍ശനവുമായി ചിന്നൂസ് ചിലങ്ക
News Malayalam 24x7
newsmalayalam.com