മുസ്ലീം ലീഗിന്റെ പുനരധിവാസ ഭൂമി വിവാദത്തിൽ നിർണായക കണ്ടെത്തൽ. തോട്ടഭൂമി തരം മാറ്റിയെന്ന് ലാൻഡ് ബോർഡ് കണ്ടെത്തി. രണ്ടു സ്ഥലങ്ങളിലായുള്ള ഭൂമിയും തരം മാറ്റി. മൂന്നേക്കർ പൂർണമായും ഏഴര ഏക്കറിൽ ഒരു ഭാഗവും തരം മാറ്റി.
മുസ്ലീം ലീഗിന് ഭൂമി വിറ്റവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ലാൻഡ് ബോർഡ് അധികൃതർ ഭൂമിയിൽ പരിശോധന നടത്തിയത്. തോട്ടഭൂമിയായി തന്നെ ആണ് ലീഗിന് ഭൂമി വിറ്റതെന്ന് മുൻ ഉടമകൾ മൊഴി നൽകി.