സഹോദരനെതിരായ ലഹരിക്കേസില്‍ ഞാനോ കുടുംബമോ ഇടപെടില്ല; തെറ്റുകാരനെങ്കില്‍ മാതൃകാപരമായി ശിക്ഷ ലഭിക്കട്ടെ: പി.കെ. ഫിറോസ്

തന്റെ സഹോദരനെ ഇറക്കാന്‍ ഒരു യൂത്ത് ലീഗ് നേതാവ് പോലും പോയിട്ടില്ലെന്നും പി.കെ. ഫിറോസ് പറഞ്ഞു.
സഹോദരനെതിരായ ലഹരിക്കേസില്‍ ഞാനോ കുടുംബമോ ഇടപെടില്ല; തെറ്റുകാരനെങ്കില്‍ മാതൃകാപരമായി ശിക്ഷ ലഭിക്കട്ടെ: പി.കെ. ഫിറോസ്
Published on

സഹോദരനെതിരായ ലഹരിക്കേസില്‍ പ്രതികരിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. സഹോദരന് ഏതെങ്കിലും തരത്തില്‍ പൊലീസ് ആരോപിക്കുന്ന തരത്തിലുള്ള ലഹരിക്കേസുമായി ബന്ധമുണ്ടെങ്കില്‍ അതില്‍ ഒരിക്കലും താനോ മാതാപിതാക്കളോ ഇടപെടില്ലെന്ന് പി.കെ. ഫിറോസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സഹോദരന്‍ കുറ്റക്കാരനാണെങ്കില്‍ മാതൃകാപരമായ ശിക്ഷ ലഭിക്കട്ടെ. അതിനകത്ത് ഒരു ഇടപെടലും നടത്താന്‍ താനോ കുടുംബമോ ആഗ്രഹിക്കുന്നില്ലെന്ന് പികെ ഫിറോസ് പറഞ്ഞു. സിപിഐഎമ്മുകാരനായ റിയാസ് തൊടുകയില്‍ എന്നയാളുമായി വാട്‌സ്ആപ്പ് ചാറ്റ് നടത്തിയെന്നാണ് പൊലീസ് പറയുന്ന ഒരു കുറ്റം. റിയാസിനെ ഇറക്കിക്കൊണ്ടു പോകാന്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ അടക്കമുള്ളവരാണ് വന്നത്. എന്നാല്‍ തന്റെ സഹോദരനെ ഇറക്കാന്‍ ഒരു യൂത്ത് ലീഗ് നേതാവ് പോലും പോയിട്ടില്ലെന്നും പി.കെ. ഫിറോസ് പറഞ്ഞു.

സഹോദരനെതിരായ ലഹരിക്കേസില്‍ ഞാനോ കുടുംബമോ ഇടപെടില്ല; തെറ്റുകാരനെങ്കില്‍ മാതൃകാപരമായി ശിക്ഷ ലഭിക്കട്ടെ: പി.കെ. ഫിറോസ്
ലഹരി മരുന്ന് പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ചു; പി.കെ. ഫിറോസിന്റെ സഹോദരന്‍ അറസ്റ്റില്‍

പി.കെ. ഫിറോസിന്റെ സഹോദരന്‍ പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്. ബുജൈറിനെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ലഹരി ഇടപാടുമായി ബന്ധപ്പെട്ട് റിയാസ് തൊടുകയില്‍ എന്നയാളെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് പി.കെ. ബുജൈറിനും ബന്ധമുണ്ടെന്ന് മൊഴി നല്‍കിയത്.

ബുജൈറിനെതിരെ ബിഎന്‍എസ് 132, 121 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനിടെ പൊലീസിനെ ആക്രമിച്ചിരുന്നു. ബുജൈറിന്റെ കൈയ്യില്‍ നിന്ന് മയക്കു മരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പി.കെ. ഫിറോസിന്റെ വാക്കുകള്‍

ലഹരിക്കേസിലും മയക്കു മരുന്നു കേസിലുമൊക്കെയുള്ള റിയാസ് തൊടുകയില്‍ എന്ന വ്യക്തിയെ പിടികൂടിയപ്പോള്‍ ഇയാളുടെ മൊബൈയിലിലേക്ക് മെസേജ് വന്നതായി കണ്ടു എന്നതാണ് പൊലീസ് സോഹദരന്റെ കാര്യത്തില്‍ പറയുന്ന ഒരു കാര്യം. റിയാസ് തൊടുകയില്‍ ആണ് ലഹരി ഇടപാട് നടത്തുന്നതെന്നും പറയുന്നു. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ടാണ് റിയാസ് തൊടുകയിലിനെ വിട്ടയച്ചത്? റിയാസ് തൊടുകയില്‍ ഏത് പാര്‍ട്ടിക്കാരനാണ്? സോഷ്യല്‍ മീഡിയ പരിശോധിച്ചാല്‍ മനസിലാകും സിപിഐഎംകാരനാണെന്ന്. സിപിഐഎംകാരനായ റിയാസ് തൊടുകയിലിനെ ഇന്നലെ തന്നെ പൊലീസ് വിട്ടയച്ചു. സിപിഐഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ മുതലുള്ള നേതാക്കന്മാരാണ് അദ്ദേഹത്തെ സ്‌റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ട് പോകുന്നത്. എന്നാല്‍ എന്റെ സഹോദരനെ കാണാനോ ഇറക്കിക്കൊണ്ട് പോകാനോ ഒരു ലീഗ് പ്രവര്‍ത്തകനും കുന്ദമംഗലം പൊലീസ് സ്റ്റേഷനില്‍ പോയിട്ടില്ല.

എന്റെ വീടിന്റെ 3 കിലോമീറ്റര്‍ പിരിധിയിലാണ് കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍. ഞാന്‍ ആ പരിസരത്തേക്ക് പോയിട്ടില്ല. അദ്ദേഹം ഒരു കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷ കിട്ടണം. അതിനകത്ത് ഒരു ഇടപെടലും നടത്താന്‍ ഞാനോ കുടുംബമോ ആഗ്രഹിക്കുന്നില്ല.

പൊലീസ് പറയുന്ന തരത്തില്‍ നാടിന് വിപത്തായ ഏതെങ്കിലും ലഹരി ഇടപാടുമായി എന്റെ സഹോദരനോ ആര്‍ക്കെങ്കിലുമോ ബന്ധമുണ്ടെങ്കില്‍ അവര്‍ക്കൊക്കെ എതിരെ ശക്തമായ നിയമപരമായ നടപടി സ്വീകരിക്കണമെന്നത് തന്നെയാണ് എന്റെയും കുടുംബത്തിന്റേയും ഒക്കെ നിലപാട്. ഇതിനെതിരെയൊക്കെ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ഒരു സംഘടനയുടെ വക്താക്കളാണ് ഞങ്ങള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com