വിസ്മയം തീർക്കാൻ പ്രായമായവരെ തേടി ഇറങ്ങിയിരിക്കുകയാണ് വി.ഡി. സതീശൻ: എം.വി. ഗോവിന്ദൻ

അധികാരത്തിൻ്റെ അപ്പ കഷണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നു ഐഷ പോറ്റിക്കെന്നും എം.വി. ഗോവിന്ദൻ...
വിസ്മയം തീർക്കാൻ പ്രായമായവരെ തേടി ഇറങ്ങിയിരിക്കുകയാണ് വി.ഡി. സതീശൻ: എം.വി. ഗോവിന്ദൻ
Source: Screengrab
Published on
Updated on

തിരുവനന്തപുരം: വിസ്മയം തീർക്കാൻ പ്രായമുള്ളവരെ തേടി ഇറങ്ങിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരു വിസ്മയവും കേരളത്തിൽ നടക്കാൻ പോകുന്നില്ല. മൂന്നാം ടേമിലേക്ക് ഇടതുമുന്നണി എത്തുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

വിസ്മയം തീർക്കാൻ പ്രായമായവരെ തേടി ഇറങ്ങിയിരിക്കുകയാണ് വി.ഡി. സതീശൻ: എം.വി. ഗോവിന്ദൻ
കേരള കോൺഗ്രസ് എമ്മുമായി ചർച്ച നടത്തിയിട്ടില്ല, തെരഞ്ഞെടുപ്പ് ചർച്ചകൾ വ്യക്തികളെ മുൻനിർത്തി: സണ്ണി ജോസഫ്

ഐഷ പോറ്റി പാർട്ടി വിട്ടതിലും എം.വി. ഗോവിന്ദൻ രൂക്ഷ പ്രതികരണം നടത്തി. വിസ്മയം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് ഐഷ പോറ്റിയെ പിടിച്ചത്. ഐഷ പോറ്റി ഒരു കമ്മിറ്റിയിലും പങ്കെടുക്കാതിരുന്നപ്പോൾ അസുഖമാണെന്ന് ആണ് പറഞ്ഞു കൊണ്ടിരുന്നത്. ആ അസുഖം എന്താണെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി. അധികാരത്തിൻ്റെ അപ്പ കഷണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നു അതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

വിസ്മയം തീർക്കാൻ പ്രായമായവരെ തേടി ഇറങ്ങിയിരിക്കുകയാണ് വി.ഡി. സതീശൻ: എം.വി. ഗോവിന്ദൻ
"യുഡിഎഫ് ഒരു വിസ്മയവും അവകാശപ്പെടുന്നില്ല"; വി.ഡി. സതീശനെ തള്ളി അടൂർ പ്രകാശ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com