കേരളം അതിദരിദ്ര്യ മുക്ത സംസ്ഥാനം, നവംബര്‍ ഒന്നിന് മുഖ്യമന്ത്രി പ്രഖ്യാപിക്കും: എം.വി. ഗോവിന്ദന്‍

"കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ അതിദാരിദ്ര്യം അവസാനിപ്പിക്കാന്‍ കഴിയുന്നു എന്നത് കേരളത്തിന്റെ വളര്‍ച്ചയെ പഠിക്കേണ്ട കാര്യമാണ്"
കേരളം അതിദരിദ്ര്യ മുക്ത സംസ്ഥാനം, നവംബര്‍ ഒന്നിന് മുഖ്യമന്ത്രി പ്രഖ്യാപിക്കും: എം.വി. ഗോവിന്ദന്‍
Published on

തിരുവനന്തപുരം: നവംബര്‍ ഒന്ന് കേരള പിറവി ദിനത്തിന് കേരളത്തെ രാജ്യത്തെ ആദ്യ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അതിദരിദ്രര്‍ ഇല്ലാതാകുന്നു എന്നത് കേരളത്തിന് അഭിമാനിക്കാനുള്ള കാര്യമാണ്. അത് വളരെ അത്ഭുതകരമായ ചുവടുവയ്പ്പാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ലോകത്തിന്റെയാകെ പാഠപുസ്തകമായി കേരളം മാറുന്നു. മുതലാളിത്ത വ്യവസ്ഥിതിയില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമാകുന്ന സാഹചര്യം. അങ്ങനെ പൊതുവെ മുതലാളിത്തമുള്ള, എന്നാല്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ അതിദാരിദ്ര്യം അവസാനിപ്പിക്കാന്‍ കഴിയുന്നു എന്നത് കേരളത്തിന്റെ വളര്‍ച്ചയെ പഠിക്കേണ്ട കാര്യമായി മാറുന്നു.

കേരളം അതിദരിദ്ര്യ മുക്ത സംസ്ഥാനം, നവംബര്‍ ഒന്നിന് മുഖ്യമന്ത്രി പ്രഖ്യാപിക്കും: എം.വി. ഗോവിന്ദന്‍
സിപിഐയുമായി ചര്‍ച്ച നടത്തും, അർഹതപ്പെട്ട പണം കേരളത്തിന് കിട്ടണം; പിഎം ശ്രീയുമായി സർക്കാർ മുന്നോട്ടെന്ന് എം.വി. ഗോവിന്ദന്‍

എം.വി. ഗോവിന്ദന്റെ വാക്കുകള്‍

അക്ഷരം ലഭിക്കാന്‍ കഴിയാതെ പോയവര്‍ക്ക് അക്ഷരം പഠിക്കാന്‍ ആദ്യ ഇടത് സര്‍ക്കാര്‍ മുതല്‍ നയങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയുടെ ഭാഗമായി പുതിയ ചുവടുവയ്പ്പിലേക്ക് കേരളം കടക്കുകയാണ്. സമ്പൂര്‍ണ സാക്ഷരത, വൈദ്യുതീകരണം, ഡിജിറ്റല്‍ സാക്ഷരത, സൗജന്യ ചികിത്സ എന്നിവ ഒരുക്കിക്കൊണ്ട് ജനങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുകയാണ്.

സാമൂഹ്യ പെന്‍ഷനുകള്‍ 62 ലക്ഷത്തോളം പേര്‍ക്ക് നല്‍കുന്ന നിലപാടുകള്‍ എന്നിങ്ങനെ നിരവധി ഇടതുപക്ഷ സര്‍ക്കാരുകള്‍ മാറുന്നു. വരുന്ന ഒന്നാം തീയതി അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുകയാണ്. ഇത് അത്ഭുതകരമായ ചുവടുവയ്പ്പാണ്. ലോകത്തിലെ മുതലാളിത്ത രാഷ്ട്രങ്ങള്‍ മാത്രമല്ല, സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളെപോലും അത്ഭുതപ്പെടുത്തിയ കാര്യമാണ്.

കര്‍ണാടകത്തിലെ കോണ്‍ഗ്രസ് മന്ത്രിയും രാഹുല്‍ ഗാന്ധി പോലും കേരളത്തിലെ മാതൃകയെ അഭിനന്ദിക്കുകയാണ് ചെയ്തത്. അതിദരിദ്രരില്ലാതാകുന്നു എന്നത് കേരളത്തിന് അഭിമാനിക്കാനുള്ള കാര്യമാണ്.

ലോകത്തിന്റെയാകെ പാഠപുസ്തകമായി കേരളം മാറുന്നു. മുതലാളിത്ത വ്യവസ്ഥിതിയില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമാകുന്ന സാഹചര്യം. അങ്ങനെ മുതലാളിത്തമുള്ള, എന്നാല്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ അതി ദാരിദ്ര്യം അവസാനിപ്പിക്കാന്‍ കഴിയുന്നു എന്നത് കേരളത്തിന്റെ വളര്‍ച്ചയെ പഠിക്കേണ്ട കാര്യമായി മാറുന്നു.

കേരളത്തിന് ആകെ അഭിമാനിക്കാന്‍ കഴിയുന്ന നേട്ടം. ലോകത്തിന്റെയാകെ പാഠ പുസ്തകമായി കേരളം മാറുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുംഅതിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരുമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.

പ്രഖ്യാപിക്കുന്നതിനായി പതിനായിര കണക്കിന് പേര്‍ പങ്കെടുക്കുന്ന മഹാ സമ്മേളനവും ചേരും. മോഹന്‍ ലാല്‍, മമ്മൂട്ടി, കമല്‍ ഹാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഈ നവംബര്‍ ഒന്ന് നവകേരളത്തിന്റെ പിറവി ദിനമായതുകൊണ്ട് തന്നെ സിപിഐഎം സംസ്ഥാന വ്യാപകമായി പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com