നികേഷ് കുമാറിൻ്റെ ഏകപക്ഷീയ നടപടികളില്‍ അതൃപ്തി? സിപിഐഎം സൈബര്‍ ടീമില്‍ തര്‍ക്കം; കളമൊഴിഞ്ഞ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍

സൈബർ മേഖലയില പ്രചാരണം പാളി പോകുന്ന ഘട്ടത്തിലും നികേഷ് കുമാറിനെ എം.വി. ഗോവിന്ദൻ സംരക്ഷിക്കുന്നതും അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.
നികേഷ് കുമാറിൻ്റെ ഏകപക്ഷീയ നടപടികളില്‍ അതൃപ്തി? സിപിഐഎം സൈബര്‍ ടീമില്‍ തര്‍ക്കം;
കളമൊഴിഞ്ഞ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍
Published on
Updated on

തിരുവനന്തപുരം: സിപിഐഎം സൈബർ ടീമിലെ തർക്കത്തെ തുടർന്ന് മുതിർന്ന മാധ്യമപ്രവർത്തകർ കളമൊഴിയുന്നു. ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരായ കെ.വി സുധാകരൻ, കെ മോഹൻദാസ്, ഇ.എസ്. സുഭാഷ് എന്നിവരാണ് ടീമിൽ നിന്നും മാറി നിൽക്കുന്നത്. എം.വി. നികേഷ് കുമാറിൻ്റെ ഏകപക്ഷീയമയ നടപടികളിൽ അതൃപ്തി പ്രകടിപ്പിച്ചാണ് നടപടിയെന്നാണ് സൂചന.

നികേഷ് കുമാറിൻ്റെ ഏകപക്ഷീയ നടപടികളില്‍ അതൃപ്തി? സിപിഐഎം സൈബര്‍ ടീമില്‍ തര്‍ക്കം;
കളമൊഴിഞ്ഞ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍
കൊച്ചിയിൽ ലത്തീൻ കത്തോലിക്കൻ അല്ലാത്തയാളെ സ്ഥാനാർഥിയാക്കരുത്; കോൺഗ്രസിനോട് നിലപാട് വ്യക്തമാക്കി സഭ

സിപിഐഎം അംഗങ്ങളുടെ സമൂഹ്യമാധ്യമ ഇടപെടലുകൾ ഫലപ്രദമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായമുണ്ടെന്നും റിപ്പോർട്ടുണ്ട്. സൈബർ ഇടപെടലുകൾ പാളുന്നു എന്ന അതൃപ്തി പാർട്ടിയിലുമുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

നികേഷ് കുമാറിൻ്റെ ഏകപക്ഷീയ നടപടികളില്‍ അതൃപ്തി? സിപിഐഎം സൈബര്‍ ടീമില്‍ തര്‍ക്കം;
കളമൊഴിഞ്ഞ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍
എഴുത്തുകാരൻ വി.എസ്. അനിൽകുമാറിൻ്റെ വീടിന് മുന്നിൽ റീത്ത്; അന്വേഷണം ആരംഭിച്ച് പൊലീസ്

സിപിഐഎമ്മിൻ്റെ ഔദ്യോഗിക സൈബർ മേഖലയിലെ ഇടപെടലുകൾ വേണ്ടത്ര ഗുണം ചെയ്യുന്നില്ല എന്ന അഭിപ്രായം കൂടി ഇവർക്കിടയിലുണ്ട്. ആ സമയത്തും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ പിന്തുണ നികേഷ് കുമാറിന് ലഭിക്കുന്നുണ്ടെന്ന ആക്ഷേപവും ഇവർ ഉന്നയിക്കുന്നുണ്ട്. സൈബർ മേഖലയിലെ പ്രചാരണം പാളി പോകുന്ന ഘട്ടത്തിലും നികേഷ് കുമാറിനെ സംരക്ഷിക്കുന്നതും ഇവർക്കിടയിലെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com