"എറണാകുളത്തെ കുടിയൊഴിപ്പിക്കൽ പ്രതിഷേധാർഹം"; യുഡിഎഫിൻ്റെ പൊലീസ് നയം വ്യക്തമെന്ന് എം.വി. ജയരാജൻ

സ്ത്രീകളെയും കുട്ടികളെയും പൊലീസ് മർദിച്ചത് പ്രതിഷേധാർഹമാണെന്ന് എം.വി. ജയരാജൻ
M.V. Jayarajan says UDF's police policy is clear
എം.വി. ജയരാജൻ
Published on: 
Updated on: 

എറണാകുളത്തെ കുടിയൊഴിപ്പിക്കൽ പ്രതിഷേധാർഹമാണ് മുതിർന്ന സിപിഐഎം നേതാവ് എം.വി. ജയരാജൻ. കുടിയൊഴിപ്പിക്കലിനിടെ പൊലീസ് സ്ത്രീകളെയും കുട്ടികളെയും പോലും മർദിച്ചു. സർക്കാർ അധികാരത്തിലെത്തി മൂന്ന് ദിവസമാകുമ്പോഴാണ് മുഖ്യമന്ത്രിയുടെ ജില്ലയിൽ ഈ ക്രൂരത നടന്നിരിക്കുന്നതെന്നും എം.വി. ജയരാജൻ ആരോപിച്ചു.

യുഡിഎഫിൻ്റെ പൊലീസ് നയം വ്യക്‌തം. ഏതെങ്കിലും ഒരു വ്യക്തിക്കല്ല പാർട്ടിക്കാണ് തോൽവി ഉണ്ടായത്. ജീവനുള്ള പാർട്ടിയായത് കൊണ്ട് വിമർശനങ്ങൾ ഉണ്ടാകുമെന്നും എം.വി. ജയരാജൻ പറഞ്ഞു. ഇതിനേക്കാൾ വലിയ പരാജയത്തിൽ നിന്ന് പാർട്ടി തിരിച്ചുവന്ന ചരിത്രമുണ്ട്.

M.V. Jayarajan says UDF's police policy is clear
പാരിയത്ത്കാവ് കുടിയൊഴിപ്പിക്കൽ നിർത്തിവച്ചു; നടപടി ആഭ്യന്തരമന്ത്രിയുടെ നിർദേശത്തെ തുടർന്ന്

ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നു എന്ന് പറഞ്ഞ വി.ഡി. സതീശനാണ് ആയിരം കോടിയുടെ പെൻഷൻ വിതരണം ചെയ്യുന്നത്. അതുകൊണ്ട് തന്നെ കെ റെയിൽ പദ്ധതി അവസാനിപ്പിച്ച സർക്കാർ ഭാവിയിൽ വയനാട് തുരങ്ക പദ്ധതിയ്ക്കും ദേശീയ പാത വികസനത്തിനും സ്റ്റോപ്പ്‌ മെമോ നൽകുമോ എന്നാണ് അറിയേണ്ടതെന്നും എം.വി ജയരാജൻ കാസർഗോഡ് പറഞ്ഞു.

M.V. Jayarajan says UDF's police policy is clear
"കെ റെയിൽ പദ്ധതി റദ്ദാക്കിയതിൽ അത്ഭുതമില്ല"; അടുത്തത് എന്തെന്ന് യുഡിഎഫ് സർക്കാർ വ്യക്തമാക്കണമെന്ന് തോമസ് ഐസക്

Related Stories

ഇഡി കത്തിലെ സര്‍ക്കാര്‍ നീക്കം: പ്രതിരോധം തീര്‍ത്ത് സിപിഐഎം; ബിജെപി ഡീലിന്റെ ഭാഗമെന്ന് തോമസ് ഐസക്ക്, ഇരട്ടത്താപ്പെന്ന് കെ.കെ. ശൈലജ
ആലപ്പുഴയില്‍ പ്രളയം ദുരിതം വിതച്ചിട്ട് 50 ദിവസം; സര്‍ക്കാരിന്റെ അടിയന്തര ദുരിതാശ്വാസ സഹായം പോലും കിട്ടാതെ അനേകര്‍
Kerala is eagerly waiting to see what stance the government will take, says M.V
Case registered against Abhijit Deepke
News Malayalam 24x7
newsmalayalam.com