വി.ഡി. സതീശൻ അവസരവാദങ്ങളുടെ ആൾരൂപം, മുഖ്യമന്ത്രി ആയപ്പോൾ നിലപാടും സ്വരവും മാറി: എം.വി. ജയരാജൻ

വി.ഡി. സതീശനെ കടുത്ത ഭാഷയിൽ വിമർശിച്ച് എം.വി. ജയരാജൻ...
വി.ഡി. സതീശൻ അവസരവാദങ്ങളുടെ ആൾരൂപം, മുഖ്യമന്ത്രി ആയപ്പോൾ നിലപാടും സ്വരവും മാറി: എം.വി. ജയരാജൻ
Source: Files
Published on
Updated on

കണ്ണൂർ: മുഖ്യമന്ത്രി വി.ഡി. സതീശനെയും കോൺഗ്രസ് പാർട്ടിയെയും കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഐഎം നേതാവ് എം.വി. ജയരാജൻ. മുഖ്യമന്ത്രി അവസരവാദങ്ങളുടെ ആൾരൂപമായി മാറുന്നുവെന്ന് എം.വി. ജയരാജൻ വിമർശിച്ചു. മുഖ്യമന്ത്രി ആയപ്പോൾ നിലപാടും സ്വരവും മാറി. മൂന്ന് ദിവസം കാത്തുനിന്നാണ് ഇ.ഡി റെയ്ഡിൽ പ്രതികരിച്ചത്. കൊടിയേറ്റം സിനിമയിലെ ഗോപിയെ പോലെയായിരുന്നു പെരുമാറ്റമെന്നും എം.വി. ജയരാജൻ പ്രതികരിച്ചു.

വി.ഡി. സതീശൻ അവസരവാദങ്ങളുടെ ആൾരൂപം, മുഖ്യമന്ത്രി ആയപ്പോൾ നിലപാടും സ്വരവും മാറി: എം.വി. ജയരാജൻ
ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം: അഞ്ച് പ്രതികൾക്കും ജാമ്യമില്ല

സോഷ്യൽ മീഡിയയിലെ സർക്കാർ ജീവനക്കാരുടെ പ്രതികരണത്തിൽ നടപടിയെടുത്ത മുഖ്യമന്ത്രിയുടെ നിലപാടിനെയും എം.വി. ജയരാജൻ വിമർശിച്ചു. പിണറായിയുടെ കാലത്ത് അദ്ദേഹത്തെ വിമർശിച്ചവർക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. ഇത്തരം ദൃശ്യങ്ങൾ കിട്ടിയാൽ ആരും ഷെയർ ചെയ്യില്ലേ എന്നാണ് അന്ന് ഇന്നത്തെ മുഖ്യമന്ത്രി ചോദിച്ചതെന്നും എം.വി. ജയരാജൻ പറഞ്ഞു.

News Malayalam 24x7
newsmalayalam.com