വാഹനപ്രേമികൾക്ക് സന്തോഷ വാർത്ത; മോഡിഫിക്കേഷൻ അനുവദിക്കാൻ എംവിഡി

സർക്കാരിൻ്റെ അഭിപ്രായം കൂടി അറിഞ്ഞാൽ ഈ കാര്യത്തിൽ അന്തിമ തീരുമാനമാകും.
 Motor Vehicles Department
എംവിഡിSource:Facebook/ Motor Vehicles Department
Published on
Updated on

തിരുവനന്തപുരം: വാഹനപ്രേമികൾക്ക് സന്തോഷ വാർത്തയുമായി എംവിഡി. വാഹനങ്ങളിൽ സ്റ്റിക്കറുകളും ലൈറ്റുകളും പിടിപ്പിക്കുന്നതടക്കം 18 തരം മോഡിക്കേഷൻ അനുവദിക്കുമെന്ന് എംവിഡി അറിയിച്ചു. സർക്കാരിൻ്റെ അഭിപ്രായം കൂടി അറിഞ്ഞാൽ ഈ കാര്യത്തിൽ അന്തിമ തീരുമാനമാകും.

 Motor Vehicles Department
കാഫിർ സ്ക്രീൻഷോട്ട് വിവാദം; ഹിന്ദു-മുസ്ലീം വിഷയമാക്കാൻ സിപിഐഎം ശ്രമം, ശക്തമായ നടപടി വേണം: പാറക്കൽ അബ്‌ദുള്ള

നിറം മാറ്റം പോലുള്ളവയ്ക്ക് പണം അടയ്ക്കുകയും പ്രത്യേക അനുമതിയും വാങ്ങുകയും വേണമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു. അധിക സ്പീക്കറുകളും ഘടിപ്പിക്കാം. ഇതുസംബന്ധിച്ച് ഗതാഗത കമ്മീഷൻ പഠന റിപ്പോർട്ട് തയ്യാറാക്കി.

സീറ്റ് കവര്‍, ഫ്ളോര്‍ മാറ്റ്, സ്റ്റീയറിങ് വീല്‍ കവര്‍, ഡാഷ് കാം, റിവേഴ്സ് കാം, പാര്‍ക്കിങ് സെന്‍സറുകള്‍, ജിപിഎസ് ട്രാക്കര്‍, റൂഫ് കാരിയേഴ്സ് തുടങ്ങി സണ്‍ ഫിലീംസ് വരെയുള്ളവയ്ക്കാണ് മോഡിഫിക്കേഷനുള്ള അനുമതി നൽകാൻ സാധ്യതയുള്ളവയുടെ പട്ടികയിൽ ഉള്ളത്.

 Motor Vehicles Department
വന്യമൃഗശല്യം രൂക്ഷം; സുരക്ഷാ ക്രമീകരണങ്ങളില്ലാതെ കള്ളാടിയിലെ സർക്കാർ സ്കൂൾ

മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് വാഹനപ്രേമികളുടെയും ജെന്‍സികളുടെയും പൂക്കികളുടേയും ഇടയിൽ വി.ഡി. സതീശൻ്റെ പ്രഖ്യാപനം വൈറലായിരുന്നു. മോഡിഫിക്കേഷനെ പറ്റിയുള്ള ചോദ്യത്തിന് ഉത്തരം പറയുമ്പാേഴായിരുന്നു മുഖ്യമന്ത്രിയുടെ പൂക്കി ചിരി സമൂഹമാധ്യമങ്ങളിൽ തരംഗമായത്.

News Malayalam 24x7
newsmalayalam.com