കൊടുങ്ങല്ലൂർ സ്പെഷ്യൽ സ്കൂളിലെ അന്തേവാസിയുടെ മരണത്തിൽ ദുരൂഹത, മൃതദേഹത്തിൽ ഗുരുതര പരിക്കുകൾ; കെയർടേക്കർ കസ്റ്റഡിയിൽ

അനുഗ്രഹ സ്പെഷ്യൽ സ്കൂളിലെ അന്തേവാസിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്...
അനുഗ്രഹ സ്പെഷ്യൽ സ്കൂൾ
അനുഗ്രഹ സ്പെഷ്യൽ സ്കൂൾSource: News Malayalam 24x7
Published on
Updated on

തൃശൂർ: കൊടുങ്ങല്ലൂരിൽ സ്പെഷ്യൽ സ്കൂളിലെ അന്തേവാസിയുടെ മരണത്തിൽ ദുരൂഹത. അനുഗ്രഹ സ്പെഷ്യൽ സ്കൂളിലെ അന്തേവാസി 35 വയസുകാരൻ ശ്രീനാഥനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ കിടപ്പു മുറിയിലാണ് ശ്രീനാഥൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ ഗുരുതര പരിക്കുകളാണുള്ളത്. വാരിയല്ലുകൾ ഒടിഞ്ഞ നിലയിലാണ്. കൈകളിലും കാലുകളിലും മർദനത്തിൻ്റെ പാടുകളുമുണ്ട്.

അനുഗ്രഹ സ്പെഷ്യൽ സ്കൂൾ
എൽപിജി ക്ഷാമം മൂലം ഹോട്ടൽ അടച്ചുപൂട്ടി; കൊച്ചിയിൽ ഹോട്ടലുടമ മരിച്ച നിലയിൽ

സ്കൂളിൽ കൊടുങ്ങല്ലൂർ പൊലീസ് പരിശോധന നടത്തി. സ്കൂളിലെ കെയർടേക്കറായ തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com