എറണാകുളം: കോതമംഗലത്തെ യുവാവിൻ്റെ മരണത്തിൽ ദുരൂഹത ആരോപണം ഉയർന്നതിന് പിന്നാലെ കൊലപാതക ശ്രമത്തിന് കേസെടുത്ത് പൊലീസ്. സംഭവത്തിൽ പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെൺ സുഹൃത്ത് വിഷം കൊടുത്തതാണെന്ന് കുടുംബത്തിൻ്റെ ആരോപണം.
പെൺസുഹൃത്തിൻ്റെ വീട്ടുമുറ്റത്താണ് ചൊവ്വാഴ്ച മാതിരപ്പിള്ളി സ്വദേശി അൻസിൽ അലിയാറിനെ അവശനിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് മാതിരപ്പിള്ളി സ്വദേശി അൻസിൽ അലിയാറിൻ്റെ മരണം സ്ഥിരീകരിച്ചത്.