കൊല്ലം: ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടി തോറ്റിരുന്നെങ്കിൽ ആർഎസ്പിയുടെ രാഷ്ട്രീയ അസ്ഥിത്വം ഇല്ലാതാകുമായിരുന്നു എന്ന് എൻ.കെ. പ്രേമചന്ദ്രൻ. പരാജയത്തിൻ്റെ മുഴുവൻ ഉത്തരവാദിത്തം തൻ്റെ ചുമലിൽ വരുമായിരുന്നുവെന്നും പാർട്ടി പഴയ പ്രതാപകാലത്തേക്ക് തിരിച്ചുവന്നു എന്നും പ്രേമചന്ദ്രൻ ന്യൂസ് മയാളത്തോട് പറഞ്ഞു.
വി.എസ്. അച്യുതാനന്ദൻ ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പിന് സിപിഐഎം അത്ര പ്രാധാന്യം നൽകിയില്ല. വിഎസിനെ പാർശവത്ക്കരിച്ചതിനുള്ള തിക്തഫലമാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടി എന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.