"ഇനി തുടരാൻ വയ്യ"; തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനം രാജിവക്കാനൊരുങ്ങി എൻ. ശക്തൻ

അധ്യക്ഷ സ്ഥാനം താത്കാലികമാണെന്ന് പറഞ്ഞിട്ടും പുതിയ പ്രസിഡൻ്റിനെ പ്രഖ്യാപിക്കാത്തതിലാണ് പ്രതിഷേധം. വി.ഡി. സതീശൻ്റെ പിടിവാശിയാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നും ആരോപണം
എൻ. ശക്തൻ
എൻ. ശക്തൻSource: Facebook
Published on

തിരുവനന്തപുരം: ഡിസിസി പ്രസിഡൻ്റ് സ്ഥാനം രാജിവക്കാൻ ഒരുങ്ങി എൻ.ശക്തൻ. അധ്യക്ഷ സ്ഥാനം താത്കാലികമാണെന്ന് പറഞ്ഞിട്ടും പുതിയ പ്രസിഡൻ്റിനെ പ്രഖ്യാപിക്കാത്തതിലാണ് പ്രതിഷേധം. വി.ഡി. സതീശൻ്റെ പിടിവാശിയാണ് അധ്യക്ഷ പ്രഖ്യാപനം വൈകാൻ കാരണമെന്നും ശക്തൻ ആരോപിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ശക്തൻ്റെ നീക്കം.

താൽക്കാലികമായെന്ന് പറഞ്ഞായിരുന്നു എൻ.ശക്തനെ തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റായി നിയമിച്ചത്. പുതിയ അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് നേതൃത്വം ഉറപ്പുനൽകിയിരുന്നെങ്കിലും പുനഃസംഘടനയിലും തീരുമാനമുണ്ടായിരുന്നില്ല. പിന്നാലെയാണ് തന്നെ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയില്ലെങ്കിൽ രാജിവയ്ക്കുമെന്ന് ശക്തൻ നേതൃത്വത്തെ അറിയിച്ചത്.

എൻ. ശക്തൻ
മൂന്ന് ടേം വ്യവസ്ഥയിലെ ഇളവിൽ എതിർപ്പുമായി യൂത്ത് ലീഗ്; നേതൃത്വത്തെ നേരിൽ കണ്ട് വിയോജിപ്പ് അറിയിക്കും

ജില്ലയിൽ അധ്യക്ഷനെ പ്രഖ്യാപിക്കാൻ കഴിയാത്തതിന് പിന്നിൽ വി.ഡി. സതീശൻ്റെ സതീശന്റെ പിടിവാശിയാണെന്ന് ശക്തൻ ആരോപിക്കുന്നു. സ്ഥനത്തേക്ക് ചെമ്പഴന്തി അനിലിനെ വേണമെന്ന് സതീശൻ വാശിപിടിക്കുകയാണ്. ഇതാണ് തലസ്ഥാനത്തെ തർക്കത്തിന് കാരണമെന്ന് ശക്തൻ ആരോപിക്കുന്നു.

ഡിസിസി പ്രസിഡൻ്റായി നിയമിച്ചതിന് പിന്നാലെ ശക്തന് കെപിസിസി വൈസ് പ്രസിഡൻ്റ് പദവിയും നഷ്ടമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും എൻ. ശക്തൻ പദ്ധതിയിടുന്നുണ്ട്. ഡിസിസി അധ്യക്ഷ പദവി ഇതിന് തടസമാകുമെന്ന് ശക്തൻ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com