

തിരുവനന്തപുരം: പലസ്തീന് ഐക്യദാര്‍ഢ്യവുമായി കേരളത്തിലാകെ സംഘടിപ്പിച്ച 'ഗാസയുടെ പേരുകള്‍' തിരുവനന്തപുരം മാനവീയം വീഥിയില്‍ സമാപിച്ചു. പലസ്തീന്‍ അംബാസിഡര്‍ അബ്ദുല്ല അബു ഷാവേസ് സമാപനത്തില്‍ മുഖ്യാതിഥിയായി. കേരളത്തിന്റെ പിന്തുണക്കും ഐക്യദാര്‍ഢ്യത്തിനും പലസ്തീന്‍ ജനത കടപ്പെട്ടിരിക്കുന്നെന്ന് പലസ്തീന്‍ അംബാസിഡര്‍ പറഞ്ഞു.
വിവിധ സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ, പലസ്തീന്‍ ഐക്യദാര്‍ഢ്യ ഫോറങ്ങള്‍ രൂപീകരിച്ചാണ് ചിന്ത രവി ഫൗണ്ടേഷന്‍, ക്യാംപെയ്ന്‍ സംഘടിപ്പിച്ചത്. 13 ജില്ലകളിലെ പരിപാടികള്‍ക്കുശേഷമാണ് തിരുവനന്തപുരത്ത് ക്യാംപെയ്‌ന് സമാപനമായത്. മാനവീയം വീഥിയില്‍ നടന്ന സമാപന പരിപാടിയില്‍ പലസ്തീന്‍ അംബാസിഡര്‍ അബ്ദുല്ല അബു ഷാവേസ് മുഖ്യാതിഥിയായി.
എന്‍.എസ് മാധവന്‍, ശശികുമാര്‍, സൂരജ് സന്തോഷ്, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, പാളയം ഇമാം ശുഹൈബ് മൗലവി, ആര്‍ പാര്‍വതി ദേവി, തുടങ്ങി കലാ, സാംസ്‌കാരിക, രാഷ്ട്രീയ, ആത്മീയ, മാധ്യമ രംഗത്തെ പ്രമുഖര്‍ ഗാസ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ വായിച്ചു. സമാപന പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി.