"രാജ്യത്ത് ഏറ്റവും അപമാനിതനായി പുറത്ത് പോകേണ്ടി വരുന്ന പ്രധാനമന്ത്രിയായിരിക്കും നരേന്ദ്ര മോദി"; ബിജെപിക്കെതിരെ ആഞ്ഞടിച്ച് കെ.സി. വേണുഗോപാൽ

കോഴിക്കോട് ബീച്ചിൽ കോൺഗ്രസിൻ്റെ മഹാറാലിയുടെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.സി. വേണുഗോപാൽ.
Narendra Modi will be the Prime Minister who has to leave office in the most disgraced manner in the country
രാജ്യത്ത് ഏറ്റവും അപമാനിതനായി പുറത്ത് പോകേണ്ടി വരുന്ന പ്രധാനമന്ത്രിയായിരിക്കും നരേന്ദ്ര മോദി
Published on: 
Updated on: 

കോഴിക്കോട്: ഗ്യാനേഷിനെ പോലെ ഒരു തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിച്ചിരുന്നെങ്കിൽ അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി തോൽക്കില്ലായിരുന്നുവെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. പക്ഷെ അങ്ങനെ ജനാധിപത്യത്തെ അട്ടിമറിക്കാൻ കോൺഗ്രസ് അനുവദിക്കില്ല. ഏത് ക്രിമിനൽ കുറ്റവും ചെയ്യാൻ മടിയില്ലാത്ത വ്യക്തിയാണ് ഗ്യാനേഷ് കുമാർ എന്ന് അദ്ദേഹം നേരത്തെ തെളിയിച്ചതാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

കേരളo കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് ഗ്യാനേഷ് കുമാർ. രാഷ്ട്രപതിക്ക് പോലും കിട്ടാത്ത സംരക്ഷണം ഗ്യാനേഷിന് കൊടുക്കുന്നു. എന്ത് തെറ്റ് ചെയ്താലും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെ പിടിക്കാൻ കഴിയില്ലെന്ന ഭരണഘടനാ ഭേദഗതി ബിജെപി നൽകിയെന്നും അദ്ദേഹം ആരോപിച്ചു.

Narendra Modi will be the Prime Minister who has to leave office in the most disgraced manner in the country
"പിണറായി മുഖ്യമന്ത്രിയായ കാലത്ത് പ്രതിപക്ഷം ആവശ്യപ്പെട്ട ഏതെങ്കിലും രേഖ നൽകിയിട്ടുണ്ടോ?"; പിണറായി വിജയൻ്റെ ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി

ഗ്യാനേഷ് കുമാർ മുൻപ് സർക്കാരിൻ്റെ പണം കട്ടു, ജനങ്ങളെ ബുദ്ധിമുട്ടിച്ചു. ഇപ്പോൾ വോട്ട് വെട്ടുകയാണെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു. ജനങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ കവർന്നെടുക്കുകയാണ്. ഗ്യാനേഷ് കുമാറിന് ഒരു രാത്രി പോലും കിടന്നുറങ്ങാൻ കഴിയാത്ത മാനസികാവസ്ഥയിലെത്തി. ഇനിയും ഭയാനകമായ കാര്യങ്ങൾ ഗ്യാനേഷിനെതിരെ വരും. രാജ്യത്ത് നടക്കുന്ന സമരത്തിൽ ഗ്യാനേഷ് വിറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മോദിക്കും ഗ്യാനേഷിനും സമാധാനത്തോടെ കിടന്ന് ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ രാജ്യത്ത് ഏറ്റവും അപമാനിതനായി പുറത്ത് പോകേണ്ടി വരുന്ന പ്രധാനമന്ത്രിയാവും നരേന്ദ്ര മോദിയെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

Narendra Modi will be the Prime Minister who has to leave office in the most disgraced manner in the country
"ഒന്നും മറയ്ക്കാനില്ലെങ്കിൽ രേഖകൾ പുറത്തുവിടുന്നതിൽ എന്താണ് തടസം?"; GNA കരാർ വിവാദത്തിൽ മുഖ്യമന്ത്രിയോട് വീണ്ടും ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്