ദേശീയ പണിമുടക്ക്: കോഴിക്കോട് സമരാനുകൂലികളും സ്‌കൂള്‍ അധികൃതകരും തമ്മില്‍ വാക്കേറ്റം

സ്‌കൂള്‍ അധികൃതരും ചില ആളുകളും സമരം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് സമരാനുകൂലികളുടെ ആരോപണം.
ദേശീയ പണിമുടക്ക്: കോഴിക്കോട് സമരാനുകൂലികളും സ്‌കൂള്‍ അധികൃതകരും തമ്മില്‍ വാക്കേറ്റം
Published on
Updated on

കോഴിക്കോട്: ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് പുതിയങ്ങാടിയില്‍ സമരാനുകൂലികളും സ്‌കൂള്‍ അധികൃതരും തമ്മില്‍ വാക്കേറ്റം. പുതിയങ്ങാടി ജിഎംയുപി സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ പ്രധാന അധ്യാപകന്‍ തീരുമാനിച്ചതോടെയാണ് സമരക്കാര്‍ പ്രതിഷേധവുമായി എത്തിയത്.

തുടര്‍ന്ന് സ്‌കൂള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. പിന്നാലെ വാക്കേറ്റവും സംഘര്‍ഷം ഉണ്ടായത് തുടര്‍ന്ന് വെള്ളയില്‍ പൊലീസ് സ്ഥലത്തെത്തി. സ്‌കൂള്‍ അധികൃതരും ചില ആളുകളും സമരം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് സമരാനുകൂലികളുടെ ആരോപണം.

ദേശീയ പണിമുടക്ക്: കോഴിക്കോട് സമരാനുകൂലികളും സ്‌കൂള്‍ അധികൃതകരും തമ്മില്‍ വാക്കേറ്റം
കേരളത്തിൽ അഖിലേന്ത്യാ പണിമുടക്ക് പൂർണം; ചിലയിടങ്ങളിൽ സംഘർഷം

എന്നാല്‍ സമാധാന അന്തരീക്ഷമുള്ള സ്ഥലത്ത് മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനും ഒരു വിഭാഗം ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ കാരണം എന്നാണ് നാട്ടുകാരില്‍ ഒരു വിഭാഗത്തിന്റെവിശദീകരണം. വെള്ളയില്‍ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

News Malayalam 24x7
newsmalayalam.com