നാളെ കെഎസ്‍ആര്‍ടിസി ഉണ്ടാകുമോ? സര്‍വീസ് നടത്തുമെന്ന് മന്ത്രി; ബസ് നാളെ തെരുവിലിറക്കില്ലെന്ന് സിഐടിയു

സിഐടിയു, എഐടിയുസി യൂണിയനുകളാണ് പണിമുടക്കിന്റെ ഭാഗമാകുക.
Transport Minister K.B. Ganesh Kumar
ഗണേഷ് കുമാര്‍
Published on

രാജ്യത്ത് നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ദേശീയ പണിമുടക്ക് കെഎസ്‍ആര്‍ടിസിയെ ബാധിക്കില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. കെഎസ്‍ആര്‍ടിസി നാളെ സര്‍വീസ് നടത്തും. പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് ആരും നോട്ടീസ് നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, മന്ത്രിയെ തള്ളി യൂണിയനുകള്‍ രംഗത്തെത്തി. നാളെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് യൂണിയനുകള്‍ സിഎംഡിക്ക് നോട്ടീസ് നല്‍കി. നോട്ടീസ് നല്‍കിയില്ലെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണനും പ്രതികരിച്ചു.

കെഎസ്‍ആര്‍ടിസി ജീവനക്കാര്‍ നിലവില്‍ സന്തുഷ്ടരാണെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. ജീവനക്കാരുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ടുപോകും. ദേശീയ പണിമുടക്ക് കെഎസ്ആര്‍ടിസിയെ ബാധിക്കില്ല. ബസുകള്‍ സര്‍വീസ് നടത്തും. വിദ്യാര്‍ഥികളുടെ ടിക്കറ്റ് വില വര്‍ധന സംബന്ധിച്ച്, വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. വിദ്യാര്‍ഥികള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കും. മോട്ടോര്‍ വാഹന ഗതാഗത വകുപ്പുമായി ചേര്‍ന്ന് അതിനുള്ള സൗകര്യമൊരുക്കുമെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.

Transport Minister K.B. Ganesh Kumar
ദേശീയ പണിമുടക്ക് നാളെ ; 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ട്

അതേസമയം, ദേശീയ പണിമുടക്കില്‍ പങ്കെടുക്കാനാണ് കെഎസ്‍ആര്‍ടിസി യൂണിയനുകളുടെ തീരുമാനം. സിഐടിയു, എഐടിയുസി യൂണിയനുകളാണ് പണിമുടക്കിന്റെ ഭാഗമാകുക. പണിമുടക്കിൽ പങ്കെടുക്കുമെന്ന് അറിയിച്ച് സിഎംഡിക്ക് യൂണിയന്‍ നോട്ടീസ് നല്‍കി. ബിഎംഎസ് ഒഴികെ യൂണിയനുകള്‍പണിമുടക്കിൽ പങ്കെടുക്കും.

പണിമുടക്കിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണന്‍ വ്യക്തമാക്കി. കെഎസ്‍ആര്‍ടിസി മാനേജ്മെന്റിനാണ് നോട്ടീസ് നല്‍കിയത്. മന്ത്രിയല്ല മാനേജ്മെന്റ്. മന്ത്രി സര്‍ക്കാരിന്റെ ഭാഗമാണ്. മന്ത്രിക്കല്ല നോട്ടീസ് നല്‍കേണ്ടത്. കെഎസ്ആര്‍ടിസി പണിമുടക്കിൽ പങ്കെടുക്കില്ല എന്നത് ഏത് കേന്ദ്രത്തിൽ നിന്നാണ് വന്നതെന്ന് അറിയില്ല. കെഎസ്ആര്‍ടിസി ബസുകള്‍ നാളെ തെരുവിലിറക്കുന്ന പ്രശ്നമില്ല. കെഎസ്ആര്‍ടിസി സ്തംഭിക്കുമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

Transport Minister K.B. Ganesh Kumar
സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു

കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് 10 തൊഴിലാളി യൂണിയനുകള്‍ സംയുക്തമായാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് അർധരാത്രിയോടെ പണിമുടക്ക് ആരംഭിക്കും. 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. റെയിൽവേ, വൈദ്യുതി, തുറമുഖം, ഗതാഗതം, ബാങ്കിങ്, ഇൻഷുറൻസ്, പോസ്റ്റൽ സർവീസുകൾ മുതൽ കൽക്കരി ഖനനം വരെ വിവിധ മേഖലകളിലുള്ള തൊഴിലാളികളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്ക് യൂണിയനുകൾ സമർപ്പിച്ച 17 ആവശ്യങ്ങൾ ഉൾപ്പെട്ട നിവേദനം പരിഗണിക്കാത്തതിനെ തുടർന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com