നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണം സിബിഐക്ക്; മകൾക്ക് ആശ്രിത നിയമനം നൽകും

മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനമെടുത്തത്.
നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണം സിബിഐക്ക്; മകൾക്ക് ആശ്രിത നിയമനം നൽകും
Published on
Updated on

തിരുവനന്തപുരം: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ അന്വേഷണം സിബിഐക്ക് വിട്ട് സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനമെടുത്തത്. നവീൻ ബാബുവിൻ്റെ മകൾക്ക് ആശ്രിത നിയമനം നൽകാനും തീരുമാനമായിട്ടുണ്ട്.

വി.ഡി. സതീശൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സിബിഐയ്ക്ക് കൈമാറുന്ന ആദ്യത്തെ കേസാണിത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിൻ്റെ കുടുംബം മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയേയും കണ്ടിരുന്നു. ഇതിനുപിന്നാലെയാണ് സർക്കാർ അന്വേഷണത്തിന് സിബിഐയെ ചുമതലപ്പെടുത്താൻ തീരുമാനിച്ചത്.

നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണം സിബിഐക്ക്; മകൾക്ക് ആശ്രിത നിയമനം നൽകും
'രക്ഷാപ്രവർത്തന'ത്തിൽ എം.ആർ. അജിത് കുമാറിന് പങ്ക്? അന്വേഷണം എഡിജിപി ഓഫീസിലേക്ക്

പത്തനംതിട്ട സ്വദേശിയായ കെ. നവീൻ ബാബുവിനെ ഒക്ടോബർ 15നാണ് ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റമായതിനെ തുടർന്ന് തലേന്ന് നടന്ന യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി.പി. ദിവ്യ നവീനെ അഴിമതിക്കാരനായി ചിത്രീകരിച്ച് സംസാരിച്ചിരുന്നു. ഇതിൽ മനംനൊന്ത് ജീവനൊടുക്കിയെന്നാണ് കാണിച്ച് പൊലീസ് കേസെടുത്തിരുന്നു.

News Malayalam 24x7
newsmalayalam.com