എറണാകുളത്ത് പരമാവധി സീറ്റിൽ ട്വന്റി 20യെ മത്സരിപ്പിക്കാന്‍ എന്‍ഡിഎ; തൃപ്പൂണിത്തുറയില്‍ സാബു ജേക്കബ് ഇറങ്ങും?

കേരളത്തില്‍ 30 ഓളം സീറ്റുകളില്‍ ട്വിന്റി 20യെ മത്സരിപ്പിക്കാനും നീക്കമുണ്ട്.
എറണാകുളത്ത് പരമാവധി സീറ്റിൽ ട്വന്റി 20യെ മത്സരിപ്പിക്കാന്‍ എന്‍ഡിഎ; തൃപ്പൂണിത്തുറയില്‍ സാബു ജേക്കബ് ഇറങ്ങും?
Published on: 
Updated on: 

എറണാകുളം: ജില്ലയില്‍ പരമാവധി സീറ്റുകള്‍ ട്വന്റി20ക്ക് വിട്ടു നല്‍കാന്‍ എന്‍ഡിഎ. ആറ് മുതല്‍ എട്ട് സീറ്റില്‍ വരെ എറണാകുളം ജില്ലയില്‍ ട്വന്റി20യെ മത്സരിപ്പിക്കാനാണ് നീക്കം. തൃപ്പൂണിത്തുറയില്‍ സാബു ജേക്കബ് നേരിട്ട് ഇറങ്ങണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു.

കേരളത്തില്‍ 30 ഓളം സീറ്റുകളില്‍ ട്വിന്റി 20യെ മത്സരിപ്പിക്കാനാണ് നീക്കം. ബിജെപി വോട്ടുകള്‍ക്കൊപ്പം ട്വന്റി20 വോട്ടുകള്‍ സമാഹരിക്കാന്‍ ആയാല്‍ ജയം ഉറപ്പിക്കാന്‍ ആകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ സാബു ജേക്കബ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം.

എറണാകുളത്ത് പരമാവധി സീറ്റിൽ ട്വന്റി 20യെ മത്സരിപ്പിക്കാന്‍ എന്‍ഡിഎ; തൃപ്പൂണിത്തുറയില്‍ സാബു ജേക്കബ് ഇറങ്ങും?
മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി; ധനമന്ത്രിയുമായി ചര്‍ച്ച നടത്തും

ഇക്കുറി കൂടുതല്‍ സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യവുമായാണ് എന്‍ഡിഎ കളത്തിലിറങ്ങുന്നത്. പൂഞ്ഞാറില്‍ പിസി ജോര്‍ജ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന സൂചനകളുണ്ട്.

എറണാകുളത്ത് പരമാവധി സീറ്റിൽ ട്വന്റി 20യെ മത്സരിപ്പിക്കാന്‍ എന്‍ഡിഎ; തൃപ്പൂണിത്തുറയില്‍ സാബു ജേക്കബ് ഇറങ്ങും?
'ജമാഅത്തെ ഇസ്ലാമി മത തീവ്രവാദ പ്രസ്ഥാനം, അവരെ പിന്തുണയ്ക്കില്ല'; നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി എപി സമസ്ത

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനും ഇത്തവണ നിയമസഭാ മത്സര രംഗത്തുണ്ടാകുമെന്ന സൂചനകളുണ്ട്. കാഞ്ഞിരപ്പള്ളിയില്‍ ഇറങ്ങിയേക്കുമെന്നാണ് സൂചന.

News Malayalam 24x7
newsmalayalam.com