തിരുവനന്തപുരം: നെടുമങ്ങാട് എസ്ഡിപിഐ-സിപിഐഎം സംഘർഷം. ആംബുലൻസ് കത്തിച്ചും ഗ്ലാസ് തകർത്തും പ്രവർത്തകർ. ഡിവൈഎഫ്ഐയുടെ ആംബുലൻസ് എസ്ഡിപിഐ പ്രവർത്തകർ കത്തിച്ചു. എസ്ഡിപിഐയുടെ ആംബുലൻസിന്റെ ഗ്ലാസ് ഡിവൈഎഫ്ഐ തകർത്തു. സിപിഐഎം മുല്ലശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചതാണ് സംഘർഷത്തിന് കാരണം.
ദീപുവിനെ മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. നാല് എസ്ഡിപിഐ പ്രവർത്തകർക്ക് എതിരെയാണ് അരുവിക്കര പൊലീസ് കേസെടുത്തത്. ആംബുലൻസുകൾ കത്തിച്ച കേസിൽ മൊഴിയെടുക്കൽ പുരോഗമിക്കുന്നുവെന്നും നെടുമങ്ങാട് പൊലീസ് അറിയിച്ചു.