

കോഴിക്കോട്: കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയോട് സിപിഐഎം അവഗണന. നാല് വർഷമായി ബിനീഷിന്റെ അംഗത്വം പുതുക്കുന്നില്ല. മൂന്ന് തവണയാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്വം പുതുക്കാനായി നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ലഹരി കേസിൽ പ്രതിയായതോടെ അംഗത്വം റദ്ദാക്കി എങ്കിലും കുറ്റവിമുക്തനാക്കിയിട്ടും അംഗത്വം പുതുക്കിയില്ല. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ച് അംഗമായിരുന്നു ബിനീഷ് കോടിയേരി.
മൂന്ന് തവണ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് മെമ്പർഷിപ്പ് പുതുക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ, മൂന്ന് തവണയും നിരാകരിക്കുകയാണ് സംസ്ഥാന നേതൃത്വം ചെയ്തത്. ഇത് സംബന്ധിച്ച് സിപിഐഎം സംസ്ഥാന നേതൃത്വം വിശദീകരണം നൽകിയിട്ടില്ല.