"കോഴിക്കോടിനോട് അവഗണന"; കൂട്ടരാജിക്ക് ഒരുങ്ങി യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റികൾ

മന്ത്രിസ്ഥാനം നിഷേധിക്കുന്നത് വഞ്ചനയാണ് എന്നും യൂത്ത് ലീഗ് ഭാരവാഹികൾ പറഞ്ഞു.
"കോഴിക്കോടിനോട് അവഗണന"; കൂട്ടരാജിക്ക് ഒരുങ്ങി യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റികൾ
Published on
Updated on

കോഴിക്കോട്: മന്ത്രിസ്ഥാനം നിഷേധിച്ചതിന് പിന്നാലെ കോഴിക്കോടിനോടുള്ള അവഗണന ചൂണ്ടിക്കാട്ടി കൂട്ടരാജിക്ക് ഒരുങ്ങി യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റികൾ. വിയർപ്പൊഴുക്കാനും ജീവൻ കൊടുക്കാനും കോഴിക്കോട്ടെ സാധാരണക്കാരായ പ്രവർത്തകർ വേണമെന്നും, എന്നാൽ മന്ത്രിസ്ഥാനം നിഷേധിക്കുന്നത് വഞ്ചനയാണെന്നും യൂത്ത് ലീഗ് ഭാരവാഹികൾ പറഞ്ഞു.

കോഴിക്കോടിനെ പൂർണമായും തഴഞ്ഞ നേതൃത്വത്തിൻ്റെ നിലപാടിൽ അണികൾക്കിടയിൽ കടുത്ത അമർഷവും പ്രതിഷേധവുമാണ് ഉയരുന്നത്. ഇതിൻ്റെ ഭാഗമായാണ് യൂത്ത് ലീഗ് ഭാരവാഹികൾ കൂട്ടരാജിക്ക് ഒരുങ്ങുന്നത്.

"കോഴിക്കോടിനോട് അവഗണന"; കൂട്ടരാജിക്ക് ഒരുങ്ങി യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റികൾ
"മന്ത്രിയാക്കിയാൽ സന്തോഷം"; ചാണ്ടി ഉമ്മനായി ഓർത്തഡോക്സ് സഭ

അതേസമയം, പാറക്കൽ അബ്ദുള്ളയുടെ അയോഗ്യത എന്താണെന്ന ചോദ്യമുയർത്തി കൊണ്ട് പ്രാദേശിക യൂത്ത് ലീഗ് നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. ആറ് എംഎൽഎമാരെ വിജയിപ്പിച്ചിട്ടും അവഗണിക്കുന്നു എന്ന് നേതാക്കൾ ആക്ഷേപം ഉന്നയിച്ചു. അനഗണന ചൂണ്ടിക്കാട്ടി കൊണ്ട് പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പുറമേരിയിൽ വൈകിട്ട് പ്രതിഷേധ പ്രകടനം നടത്താനാണ് നേതാക്കളുടെ തീരുമാനം.

News Malayalam 24x7
newsmalayalam.com