തിരുവനന്തപുരം: വർക്കലയിൽ യുവതിക്കും മകനും നേരെ അയൽവാസിയുടെ ആക്രമണം. കരുനിലക്കോട് സ്വദേശി സരിതക്കും മകനുമാണ് മർദനമേറ്റത്. അയൽവാസിയായ അച്ചുവാണ് മർദിച്ചത്. പാറക്കല്ല് ഉപയോഗിച്ച് യുവതിയുടെ മുഖത്ത് അടിച്ചു എന്നാണ് പരാതി. സരിതയുടെ മകനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച സരിതയുടെ മകനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
യുവതിയെ പ്രതി സ്ഥിരമായി ശല്യം ചെയ്തിരുന്നുവെന്നും പരാതിയുണ്ട്. പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രതി ലഹരിക്ക് അടിമയാണെന്ന് പ്രദേശവാസികൾ പറയുന്നു. പ്രതിയുടെ വീട്ടിലും പരിസരത്തും ഉപയോഗശൂന്യമായ സിറിഞ്ചുകൾ കണ്ടെത്തിയതായും നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.