തൃശൂരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി; അയൽവാസി പിടിയിൽ

ഒല്ലൂർ ക്രിസ്റ്റഫർ നഗർ സ്വദേശി സൗമ്യയെ അയൽവാസി തോമസ് ആണ് കുത്തിക്കൊലപ്പെടുത്തിയത്
തൃശൂരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി
Published on
Updated on

തൃശ്ശൂരിലെ ഒല്ലൂരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി. നാൽപത്തിയഞ്ചുകാരിയായ ഒല്ലൂർ ക്രിസ്റ്റഫർ നഗർ സ്വദേശി സൗമ്യയാണ് കൊല്ലപ്പെട്ടത്. അയൽവാസി തോമസ് ആണ് ഇവരെ കുത്തിയത്. ഇരുവരും തമ്മിൽ കാലങ്ങളായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്.

തൃശൂരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി
കിണറ്റിൽ വീണ മൂന്ന് വയസുകാരനെ രക്ഷിക്കാൻ പിറകെചാടി; പിതാവ് മുങ്ങിമരിച്ചു

സൗമ്യയുടെ തുടയിലാണ് കുത്തേറ്റത്.ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് സൗമ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തോമസിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണ്.

News Malayalam 24x7
newsmalayalam.com