തിരുവനന്തപുരത്ത് തൊഴിൽ തേടിയെത്തിയ നേപ്പാൾ പൗരനെ കാണാനില്ല; ഒരു മാസമായിട്ടും കണ്ടെത്താനാകാതെ പൊലീസ്

പരാതി നൽകി 20 ദിവസം പിന്നിട്ടിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ലെന്ന് കർക്കിയുടെ കുടുംബം പറയുന്നു...
 ഇന്ദ്രകുമാർ
ഇന്ദ്രകുമാർ Source: Screengrab
Published on
Updated on

തിരുവനന്തപുരം: തൊഴിൽ തേടിയെത്തിയ നേപ്പാൾ പൗരനെ കാണാനില്ലെന്ന് പരാതി. അമ്പതുകാരനായ ഇന്ദ്രകുമാർ കർക്കിയെ ആണ് കഴിഞ്ഞ മാസം മുതൽ കാണാതായത്. പരാതി നൽകി 20 ദിവസം പിന്നിട്ടിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ലെന്ന് കർക്കിയുടെ കുടുംബം പറയുന്നു.

കേരളത്തിലെ മെച്ചപ്പെട്ട വരുമാനവും ജീവിതസാഹചര്യവും സ്വപ്നം കണ്ടാണ് 50കാരനായ നേപ്പാൾ സ്വദേശി ഇന്ദ്രകുമാർ കർക്കി കഴിഞ്ഞ മാസം 13ന് തിരുവനന്തപുരത്ത് എത്തുന്നത്. തൊട്ടടുത്ത ദിവസം സുഹൃത്തുക്കളുമായി മ്യൂസിയം സന്ദർശിക്കാൻ എത്തിയപ്പോൾ വീഡിയോ കോളിലാണ് കുടുംബം കർക്കിയെ അവസാനമായി കാണുന്നത്. സ്വന്തമായി ഫോൺ ഉപയോഗിക്കാത്ത ഇന്ദ്രകുമാർ, സുഹൃത്തിന്റെ മൊബൈലിലൂടെ ആണ് അന്ന് വീട്ടുകാരോട് സംസാരിച്ചത്.

 ഇന്ദ്രകുമാർ
സഞ്ജു ഇന്ത്യൻ ടീമിൻ്റെ നട്ടെല്ലായി മാറി, ലോക ക്രിക്കറ്റിൻ്റെ നെറുകയിൽ വെന്നിക്കൊടി പാറിച്ചിരിക്കുന്നു: പിണറായി വിജയൻ

സുഹൃത്തുക്കൾ പൊലീസിനെ വിവരം അറിയിച്ചെങ്കിലും ഇന്ദ്രകുമാറിനെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പട്ടം ജംഗ്ഷന് സമീപമുള്ള സിസിടിവിയിൽ ഇന്ദ്രകുമാറിന്റെ ദൃശ്യങ്ങൾ പതിഞ്ഞതായും കുടുംബത്തോട് സംസാരിച്ച മൊബൈൽ ഉപേക്ഷിച്ച നിലയിലും പൊലീസ് കണ്ടെത്തി. ഇന്ദ്രകുമാറിനെ കുറിച്ച് വിവരം ലഭിക്കാതായതോടെ മകനും അന്വേഷിച്ച് നാട്ടിലെത്തി.

റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ , ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ അടക്കം വിവരം അറിയിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. ഇന്ദ്രകുമാറിനെ കാണാതായി ഒരു മാസമാകാറായിട്ടും സൂചനയൊന്നും ലഭിക്കാത്തതിൽ ആശങ്കയിലാണ് കുടുംബവും സുഹൃത്തുക്കളും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com