വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കിയ ശേഷം ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തുന്ന ഒരു ഓഡിയോ കൂടി പുറത്ത്. യുവതിയെ അപമാനിച്ചും അച്ഛന് വിളിച്ചും രാഹുൽ സംസാരിക്കുന്നത് ഓഡിയോയിൽ കേൾക്കാം. വരാനിരിക്കുന്ന കുട്ടിക്ക് ചൂണ്ടിക്കാണിക്കാൻ ഒരു അച്ഛൻ വേണ്ടേയെന്ന് ചോദിച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ പെൺകുട്ടിയെ വൈകാരികമായി അപമാനിക്കുന്നത്. ചതിക്കപ്പെടുകയായിരുന്നു എന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് പെൺകുട്ടിയുടെ മറുപടി.
ഫോൺകോളിൻ്റെ പ്രസക്തഭാഗം:
യുവതി - തനിക്ക് നൂറുപേരിൽ ഒരാളായിരിക്കും ഞാൻ
രാഹുൽ മാങ്കൂട്ടത്തിൽ - കുഞ്ഞിന് ചൂണ്ടിക്കാണിക്കാൻ ഒരു അച്ഛൻ വേണ്ടേ?
യുവതി- ചതിക്കപ്പെടുകയായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു
യുവതി - രണ്ട് നിമിഷം മതി എന്നെ കൊല്ലാൻ എന്നല്ലേ പറഞ്ഞത്, അത് ചെയ്തോളൂ, അപ്പോൾ എല്ലാം തീരുമല്ലോ
അതേസമയം, ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ നിലപാട് കടുപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ നീക്കം. രാഹുലിനെ കോൺഗ്രസ് പാർലമെന്‍ററി പാർട്ടിയിൽ നിന്ന് ഒഴിവാക്കും. രാജിയിൽ തീരുമാനം ഉടനുണ്ടായില്ലെങ്കിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കരുതെന്നും നിർദേശിക്കും.