SUPER EXCLUSIVE | ഗര്‍ഭിണിയാകാന്‍ പ്രേരിപ്പിച്ചത് രാഹുല്‍ തന്നെ, ഇപ്പോഴെന്തിന് ഇങ്ങനെ മാറി? നിര്‍ണായക ശബ്ദരേഖ പുറത്തുവിട്ട് ന്യൂസ് മലയാളം

'നീ ഗര്‍ഭിണി ആകാൻ റെഡി ആകൂ' എന്നും പെണ്‍കുട്ടിയോട് രാഹുല്‍ മാങ്കൂട്ടത്തില്‍ വാട്‌സ്ആപ്പ് ചാറ്റില്‍.
SUPER EXCLUSIVE | ഗര്‍ഭിണിയാകാന്‍ പ്രേരിപ്പിച്ചത് രാഹുല്‍ തന്നെ, ഇപ്പോഴെന്തിന് ഇങ്ങനെ മാറി? നിര്‍ണായക ശബ്ദരേഖ പുറത്തുവിട്ട് ന്യൂസ് മലയാളം
Published on
Updated on

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക വിവാദത്തില്‍ നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്തുവിട്ട് ന്യൂസ് മലയാളം. ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെയെന്നും പിന്നെ എന്താണ് മാറുന്നതെന്നും പെണ്‍കുട്ടി ഫോണ്‍ സംഭാഷണത്തില്‍ ചോദിക്കുന്നുണ്ട്.

നമ്മുടെ കുഞ്ഞ് വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെടുന്ന വാട്‌സ്ആപ്പ് ചാറ്റും ന്യൂസ് മലയാളത്തിന് ലഭിച്ചു. ''നീ ഗര്‍ഭിണി ആകണ"മെന്നും പെണ്‍കുട്ടിയോട് രാഹുല്‍ മാങ്കൂട്ടത്തില്‍ വാട്‌സ്ആപ്പ് ചാറ്റില്‍ പറയുന്നുണ്ട്. സസ്‌പെന്‍ഷനെ പ്രഹസനമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മണ്ഡലത്തില്‍ സജീവമാവുന്നതിനിടെയാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി വീണ്ടും ശബ്ദരേഖ പുറത്തുവരുന്നത്.

തന്റെ പ്ലാന്‍ ആയിരുന്നോ ഇത് എന്നും ഇപ്പോഴെന്തിനാണ് ഇങ്ങനെ മാറുന്നത് എന്നുമാണ് യുവതി രാഹുലിനോട് ചോദിക്കുന്നത്. കുഞ്ഞിനെ വേണം എന്ന് പറഞ്ഞോണ്ടിരുന്നത് ആരാണ്? അത് ഞാന്‍ ആണോ എന്നും യുവതി രാഹുല്‍ മാങ്കൂട്ടത്തിലിനോട് ചോദിക്കുന്നു.

നിങ്ങളെന്തിനാണ് എന്നെയിങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത് എന്നും രാഹുലിനോട് പെണ്‍കുട്ടി ചോദിക്കുന്നു. എന്തിനാണ് കൊല്ലുന്ന കാര്യം പറഞ്ഞോണ്ടിരിക്കുന്നത് നിങ്ങള്‍ക്കല്ലേ ഇതിനെ വേണം എന്ന് പറഞ്ഞത്. എനിക്ക് പറ്റുമെന്ന് തോന്നുന്നില്ലെന്നും പെണ്‍കുട്ടി പറയുമ്പോള്‍ ''നിനക്കില്ലാത്ത പ്രശ്‌നം എന്തിനാണ് എനിക്ക്'' എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നത്.

SUPER EXCLUSIVE | ഗര്‍ഭിണിയാകാന്‍ പ്രേരിപ്പിച്ചത് രാഹുല്‍ തന്നെ, ഇപ്പോഴെന്തിന് ഇങ്ങനെ മാറി? നിര്‍ണായക ശബ്ദരേഖ പുറത്തുവിട്ട് ന്യൂസ് മലയാളം
SUPER EXCLUSIVE | "നീ പ്രഗ്‌നൻ്റ് ആകാൻ തയ്യാറാകൂ.. എനിക്ക് നിന്നെ ഗർഭിണിയാക്കണം.. നമ്മുടെ കുഞ്ഞ് വേണം"; പെൺകുട്ടിയോടുള്ള രാഹുൽ മാങ്കൂട്ടത്തിൻ്റെ വാട്സ്​ആപ്പ് ചാറ്റ്

ഫോൺ സംഭാഷണത്തിന്‍റെ പൂർണരൂപം

രാഹുല്‍ മാങ്കൂട്ടത്തില്‍: അപ്പോൾ നാളെ ഹോസ്പിറ്റലില്‍ പോകും?

പെണ്‍കുട്ടി: ഉം, ഡോക്ടറെ അറിയാം, അമ്മയ്‌ക്കൊക്കെ അറിയാവുന്ന ഡോക്ടറാണ്. എനിക്കൊരു പേടിയുണ്ട് അവിടേക്ക് പോകാൻ

രാഹുല്‍ മാങ്കൂട്ടത്തില്‍: ആ എവിടാ പോകാനുദേശിക്കുന്നത്?

പെണ്‍കുട്ടി: എനിക്കാകെ വയ്യാതിരിക്കുകയാണ്, എനിക്ക് വൊമിറ്റിങ്ങുണ്ട് ഉണ്ട്. എനിക്ക് കുറച്ച് പ്രശ്‌നങ്ങളുണ്ട് അതിനകത്ത്.

രാഹുല്‍ മാങ്കൂട്ടത്തില്‍: എന്റെ പൊന്നുസുഹൃത്തേ, താനാദ്യം ഒന്ന് റിയലിസ്റ്റിക് ആയിട്ട് സംസാരിക്കൂ. എനിക്കീ ഡ്രാമ കാണിക്കുന്നവരെ എനിക്കിഷ്ടമേയല്ല.

പെണ്‍കുട്ടി‌: എന്ത് ഡ്രാമ എന്നാണ് പറയുന്നത്. എനിക്ക് വയ്യാതിരിക്കുകയാണ്. എല്ലാരും ശ്രദ്ധിക്കുന്നുണ്ട്. എനിക്ക് വീട്ടിൽ പോയിട്ട് അമ്മയെ കണ്ടിട്ട് കരച്ചിൽ സഹിക്കാന്‍ പറ്റുന്നില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍: നിന്റെ ഈ ****** വര്‍ത്താനം ഒന്ന് ആദ്യം നിര്‍ത്തൂ.

പെണ്‍കുട്ടി: എനിക്കിത് ചെയ്യാന്‍ വയ്യാ

രാഹുല്‍ മാങ്കൂട്ടത്തില്‍: ഞാന്‍ നിന്നോട് കഴിഞ്ഞ ദിവസം ഇതിനെപ്പറ്റി സംസാരിച്ചപ്പോ എന്നോട് പറഞ്ഞത് ഇന്ന് കൊണ്ട് ലോകം അവസാനിക്കാന്‍ പോവുകയല്ലല്ലോ, എനിക്കൊരല്‍പ്പം സമയം താ എന്നല്ലേ. പിന്നെ മൂന്ന് ദിവസായിട്ട് പ്രശ്‌നമൊന്നുമില്ല. നീ നിന്റെ കാര്യങ്ങളൊക്കെ ചെയ്ത് പോകുന്നു. പിന്നെ ഇപ്പോ ചോദിച്ചപ്പോ മാത്രം നിനക്ക് ചൂട് വന്നതെന്തിനാ.

പെണ്‍കുട്ടി: എനിക്ക് വയ്യാഞ്ഞിട്ടാണ് ഞാന്‍ പതുക്കെ സംസാരിക്കുന്നത്. എനിക്ക് ഒരു പാട് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല. എന്താ പറയാ. സ്‌മെല്ലൊന്നും എനിക്ക് അത്രയ്ക്ക് പിടിക്കുന്നില്ല. അങ്ങനെ ഒരൂപാട് പ്രശ്‌നങ്ങളുണ്ട്. എനിക്കിതാരോടും പറയാനൊന്നും പറ്റുന്നില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍: നീ ഈ ഡ്രാമ ഒന്ന് നിര്‍ത്ത്. ഈ ഒന്നാം മാസത്തില്‍ എന്തൊക്കെയാ ഉണ്ടാവുക എന്ന് നമ്മക്കൊക്കെ അറിയാവുന്നതല്ലേ. ചുമ്മാ അങ്ങ് ഡ്രാമ കാണിക്കുകയാണ്.

പെണ്‍കുട്ടി: നിങ്ങൾ കുറേ പേരെ കണ്ടിട്ടുണ്ടാകും. എനിക്ക് എന്റെ കാര്യമേ അറിയൂ. ആദ്യത്തെ മാസം അങ്ങനെയാണോ ഇങ്ങനെയാണോ എന്ന്.

രാഹുല്‍ മാങ്കൂട്ടത്തില്‍: താന്‍ ആദ്യം ഹോസ്പിറ്റലില്‍ പോകൂ, എന്നിട്ടല്ലേ ബാക്കി കാര്യങ്ങൾ.

പെണ്‍കുട്ടി: എന്തിനാണ് ഇങ്ങനെയൊരു മാറ്റം വരുന്നത്. ഇതാരുടെ പ്ലാനായിരുന്നു. എന്റെ പ്ലാനാണോ. ആര്‍ക്കാണ് കുഞ്ഞിനെ വേണം കുഞ്ഞിനെ വേണമെന്ന് പറഞ്ഞോണ്ടിരുന്നത്. ഞാനാണോ. ങേ, പിന്നെ നിങ്ങളെന്തിനാണ് ഈ ലാസ്റ്റ് മൊമന്റില്‍ ഇങ്ങനെ മാറുന്നത്. നിങ്ങളെന്തിനാണ് എന്നെയിങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍: നീ മാനേജ് ചെയ്യുന്നുണ്ടേ മാനേജ് ചെയ്‌തോ. എനിക്കതിൽ ഒരു ഇഷ്യുവും ഇല്ല.

പെണ്‍കുട്ടി: എന്തിനാണ് കൊല്ലുന്ന കാര്യം പറഞ്ഞോണ്ടിരിക്കുന്നത്. നിങ്ങക്കല്ലേ ഇതിനെ വേണം എന്ന് പറഞ്ഞോണ്ടിരുന്നത്. എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍: അല്ല നിനക്കില്ലാത്ത പ്രശ്‌നം എന്താ എനിക്ക്.

പെണ്‍കുട്ടി: ആരുടേയും സഹായമില്ലാതെ, ഒരു മനുഷ്യരുടെയും സഹായമില്ലാതെ ഇത് ചെയ്ത് തരുമെന്ന് തോന്നുന്നില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍: നീയാദ്യം ഹോസ്പിറ്റലിലേക്ക് പോകൂ, അവരൊറ്റയ്ക്ക് പറ്റില്ല എന്ന് പറയില്ലല്ലോ.

പെണ്‍കുട്ടി: എനിക്കറിയില്ല, നിങ്ങളൊരുപാട് മാറി. ഇങ്ങനൊന്നും ആയിരുന്നില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍: ഇനി ഹോസ്പിറ്റലില്‍ പോകാന്‍ ആരുടെ സഹായമാണ് വേണ്ടത്.

പെണ്‍കുട്ടി: വേണ്ടാന്നാ ഞാന്‍ പറഞ്ഞത്, നിങ്ങക്കത് വേണം വേണം എന്ന് പറഞ്ഞിട്ട്. നിങ്ങളുടെ പ്ലാന്‍ തന്നെ ആയിരുന്നില്ലേ?

രാഹുല്‍ മാങ്കൂട്ടത്തില്‍: ആ പിന്നെ..!

Related Stories

No stories found.
News Malayalam 24x7
newsmalayalam.com