പുതിയ വോട്ടർമാർക്ക് പേര് ചേർക്കാൻ അവസരം; ജനുവരി 22നുള്ളിൽ അപേക്ഷ സമർപ്പിക്കണം

ഫെബ്രുവരി 21നാണ് എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക
പ്രതീകാത്മക ചിത്രംSource: ഫയൽ
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിരിക്കെ, ഇനിയും വോട്ടർപ്പട്ടികയിൽ പേരുചേർക്കാത്ത പുതിയ വോട്ടർമാർക്ക് പേരുചേർക്കാൻ അവസരം. ഫെബ്രുവരി 21നാണ് എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. ജനുവരി 22നുള്ളിൽ അപേക്ഷ നൽകുകയാണെങ്കിൽ എസ്‌ഐആർ അന്തിമ പട്ടികയിൽ പേരുണ്ടാകും.

ഓൺലൈനായാണ് പേരുചേർക്കാൻ അപേക്ഷ സമർപ്പിക്കേണ്ടത്. voters.eci.gov.in എന്ന സൈറ്റ് വഴിയും ‘വോട്ടർ ഹെൽപ്പ് ലൈൻ’ മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷ നൽകാം. വെബ്‌സൈറ്റിലെ ‘ന്യൂ വോട്ടർ രജിസ്ട്രേഷൻ’ ഓപ്ഷൻ സെലക്ട് ചെയ്ത് ‘ഫോം 6’ പൂരിപ്പിക്കേണം. പ്രവാസി വോട്ടർമാരാണെങ്കിൽ ‘ഫോം 6എ’ തിരഞ്ഞെടുക്കണം. തിരിച്ചറിയൽകാർഡിലെ വിവരങ്ങളിൽ മാറ്റംവരുത്താനും മണ്ഡലം മാറാനും ഫോം 8 ഉപയോഗിക്കാം.​

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക
ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത്: ആദ്യ കേസ് രജിസ്റ്റർ ചെയ്ത് കൊച്ചി സെൻട്രൽ പൊലീസ്

ജനുവരി 22നുള്ളിൽ അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, നിയമസഭാ തെരഞ്ഞെടുപ്പ്‌ നാമനിർദേശ പത്രികാ സമർപ്പണത്തിന്റെ അവസാനദിവസംവരെയും അപേക്ഷിക്കാൻ അവസരമുണ്ടാകും. ഇവരെ സപ്ലിമെന്ററി ലിസ്റ്റിലാകും ഉൾപ്പെടുത്തുക.

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക
"കേരളത്തോട് കേന്ദ്രത്തിന് കൊടും ശത്രുത, നാട് മുന്നോട്ട് പോകാതിരിക്കാൻ ബോധപൂർവം തടസമുണ്ടാക്കുന്നു: പ്രതികരിക്കാൻ യുഡിഎഫും ബിജെപിയും തയ്യാറല്ല"

അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

•​ അപേക്ഷയോടൊപ്പം കളർ പാസ്‌പോർട്ട് സൈസ് ഫോട്ടോ, വയസ്സ്, വിലാസം തെളിയിക്കുന്ന രേഖകൾ അപ്‌ലോഡ് ചെയ്യണം

• അടുത്ത ബന്ധുവിന്റെ തിരിച്ചറിയൽ കാർഡ്‌ നമ്പറും മൊബൈൽ നമ്പറും വേണം

• ബിഎൽഒമാർ നേരിട്ടെത്തി പരിശോധിച്ചാണ്‌ അന്തിമപട്ടികയിൽ പേര് ഉൾപ്പെടുത്തുക

Related Stories

No stories found.
News Malayalam 24x7
newsmalayalam.com