മലപ്പുറം: നിലമ്പൂർ മണലോടിയിൽ നവദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണലോടി സ്വദേശി കറുത്തേടത്ത് രാജേഷ് (23) ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം കഴിച്ച നിലയിലും അമൃതയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഒരു കയറിന്റെ രണ്ടറ്റത്താണ് ഇരുവരെയും മരിച്ച മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ട് മാസം മുമ്പാണ് ഇരുവരുടെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരൂകയുള്ളൂ.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)