"ഞാൻ അവളെ കണ്ടു, അശാസ്ത്രീയമായ ഗർഭച്ഛിദ്രം, ചുറ്റും നടക്കുന്ന സ്ലട്ട് ഷേമിങ്, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം വ്യാജമല്ല"

പുറത്ത് നമ്മൾ അറിഞ്ഞതിലും ഗുരുതരമാണ് യാഥാർഥ്യങ്ങൾ എന്നും ന്യൂസ് മലയാളം അസോസിയേറ്റ് എഡിറ്റർ ലക്ഷ്മി പദ്മ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
Lakshmi Padma
ലക്ഷ്മി പദ്മSource: Facebook
Published on

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയർന്നുവന്ന ഗർഭച്ഛിദ്ര ആരോപണങ്ങള്‍ വ്യാജമാണെന്ന് പറയുന്നവർക്ക് മറുപടിയുമായി ന്യൂസ് മലയാളം അസോസിയേറ്റ് എഡിറ്റർ ലക്ഷ്മി പദ്മ. താന്‍ അതിജീവിതയെ കണ്ടുവെന്നും അവർ കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ലക്ഷ്മി പദ്മ ഫേസ്ബുക്കില്‍ കുറിച്ചു.

"ഞാൻ അവളെ കണ്ടു, രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പുറത്ത് വന്ന ഓഡിയോ എല്ലാം വ്യാജം എന്നും അങ്ങനെ ഒരു പെൺകുട്ടി ഇല്ല എന്നും അങ്ങനെ ഒരു ഗർഭച്ഛിദ്രമോ ഗർഭമോ പോലും ഇല്ല എന്നും പറയുന്നവരോട് ആണ്. അങ്ങനെ ഒരു പെൺകുട്ടി ഉണ്ട്", ന്യൂസ് മലയാളം അസോസിയേറ്റ് എഡിറ്റർ ലക്ഷ്മി പദ്മ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

ഞാൻ അവളെ കണ്ടു,

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പുറത്ത് വന്ന ഓഡിയോ എല്ലാം വ്യാജം എന്നും അങ്ങനെ ഒരു പെൺകുട്ടി ഇല്ല എന്നും അങ്ങനെ ഒരു ഗർഭച്ഛിദ്രമോ ഗർഭമോ പോലും ഇല്ല എന്നും പറയുന്നവരോട് ആണ്. അങ്ങനെ ഒരു പെൺകുട്ടി ഉണ്ട് അവർ വളരെ അധികം മാനസികാഘാതത്തിൽ ആണ്.ആ ബന്ധത്തിൽ നിന്നും അവരുടെ ബുദ്ധി അവരെ പിന്തിരിപ്പിക്കുന്നു എങ്കിൽ കൂടിയും മനസ് ഇപ്പോഴും അയാളിൽ കുടുങ്ങി കിടക്കുന്ന നിസ്സഹായ മാനസികാവസ്ഥയിൽ ആണ് അവർ. അശാസ്ത്രീയമായ ഗർഭഛിദ്രം തുടർ ആരോഗ്യപ്രശ്നങ്ങൾ.ചുറ്റും നടക്കുന്ന slut shaming. ഇതിനൊക്കെ ഇടയിൽ ആകെ പകച്ച് നിൽക്കുന്ന ഒരാളെ ആണ് ഞാൻ കണ്ടത്.

മര്യാദക്ക് ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടും ഒക്കെ പല നാളായ ഒരാൾ അപ്പോഴും ഇങ്ങനെ ഒരു കാര്യം പുറത്ത് വന്നത് വഴി സമൂഹത്തിൽ കുറച്ചു സ്ത്രീകൾ എങ്കിലും ചതിക്കുഴികളിൽ നിന്നും രക്ഷപ്പെടാൻ ഇടയാക്കുന്നു എങ്കിൽ അതിൽ ആശ്വാസം കണ്ടെത്തുകയാണ് അവർ പരാതി കൊടുക്കണം എന്ന് പല ആവർത്തി ഒരു സഹോദരി എന്ന നിലയിൽ അവരോട് പറഞ്ഞു. പക്ഷേ അങ്ങനെ ഒരു പരാതിയുമായി മുന്നോട്ട് പോകാൻ ഉള്ള മാനസികമായ കരുത്ത് അവൾക്കോ ആ കുടുംബത്തിനോ ഇല്ല എന്നാണ് അവൾ പറഞ്ഞുകൊണ്ടേ ഇരിക്കുന്നത്.

അവരുടെ ഐഡന്റിറ്റി വെളിയിൽ വരുന്നതിനെ കുറിച്ചും വല്ലാതെ ആശങ്കയും ഉണ്ട്. പുറത്ത് നമ്മൾ അറിഞ്ഞതിലും ഗുരുതരമാണ് യാഥാർത്ഥ്യങ്ങൾ ഞാൻ മനസ്സിലാക്കിയിടത്തോളം ഇരയാക്കപ്പെട്ട ആളുകളെ പോലും അയാൾ ഇപ്പോഴും മാനേജ് ചെയ്ത് കൊണ്ടിരിക്കുന്നു. അതിലേക്ക് ഒക്കെ അന്വേഷണം എത്തണം.

എന്ത് ഈ വിഷയത്തിൽ എഴുതിയാലും വന്നു നിങ്ങൾക്ക് അയാളിൽ നിന്നും ദുരനുഭവം ഉണ്ടായോ എന്ന് ചൊറിയുന്ന ടീംസിനോട് എല്ലാർവരോടും കൂടി പറയുന്നു. എന്നോട് അയാൾ വളരെ മാന്യമായാണ് ഇടപെട്ടിട്ടുള്ളത്. അതുകൊണ്ട് ആ ചോദ്യം ഇടയ്ക്കിടെ വേണ്ട അവളെ കേട്ട് കഴിഞ്ഞപ്പോ പെൺകുട്ടികൾക്ക് പരാതിയുമായി മുന്നോട്ട് പോകാൻ കഴിയാത്ത സാമൂഹ്യ സാഹചര്യമാണല്ലോ നമ്മുടെ നാട്ടിൽ എന്ന് തോന്നിപ്പോയി.

Lakshmi Padma
"എനിക്ക് ജീവിക്കേണ്ട"; അതുല്യ നേരിട്ട കൊടുംക്രൂരതയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

സോഷ്യൽ മീഡിയ വഴി വേട്ടക്കാരനെ വെളുപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കിടെ എത്ര സ്ത്രീകൾ ചവിട്ടി മെതിക്കപ്പെടുന്നു. രാഷ്ട്രീയ നേട്ടങ്ങൾക്കായുള്ള പലവിധ ചെളി വാരി എറിയലുകൾ വേറെ. സ്ത്രീകൾക്കു തല ഉയർത്തിപിടിച്ച് ജീവിക്കാനുള്ള ഒരിടമായി നമ്മുടെ നാടിനെ മാറ്റണം എങ്കിൽ കൂട്ടായ ശ്രമങ്ങൾ ആവശ്യം ഉണ്ട്. ഇതിനിടയിൽ ചില ടീംസിന്റെ പുതിയ കഥയും കേട്ടു. ഏതോ മാധ്യയ്മപ്രവർത്തക പരാതിയിൽ നിന്ന് ആ ഇരയാക്കപ്പെട്ട പെൺകുട്ടിയെ പിന്തിരിപ്പിച്ചെന്ന്. അങ്ങനെ ഒരു വിഷയം ഉണ്ടെങ്കിൽ തെളിവ് സഹിതം പുറത്ത് വിടണം അത്തരം മാധ്യമപ്രവർത്തനം ഈ സമൂഹത്തിന് ആവശ്യമില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com