രാസലഹരി എത്തിക്കാന്‍ പൊലീസ് ഒത്താശ; കരിപ്പൂര്‍ സ്‌റ്റേഷനിലെ സിപിഒയെ ഡിആര്‍ഐ പിടികൂടുന്ന ദൃശ്യങ്ങള്‍ ന്യൂസ് മലയാളത്തിന്

പിടികൂടുന്നതിനിടെ ധനേഷ് മൊബൈല്‍ ഫോണ്‍ സമീപത്തെ വളപ്പിലേക്ക് എറിയുന്നതും ദൃശ്യങ്ങളിലുണ്ട്.
രാസലഹരി എത്തിക്കാന്‍ പൊലീസ് ഒത്താശ; കരിപ്പൂര്‍ സ്‌റ്റേഷനിലെ സിപിഒയെ ഡിആര്‍ഐ പിടികൂടുന്ന ദൃശ്യങ്ങള്‍ ന്യൂസ് മലയാളത്തിന്
Published on
Updated on

മലപ്പുറം: കരിപ്പൂരില്‍ ലഹരിക്കടത്തിന് സഹായം ചെയ്ത പൊലീസുകാരനെ ഡിആര്‍ഐ പിടികൂടുന്ന ദൃശ്യം ന്യൂസ് മലയാളത്തിന്. ഏപ്രില്‍ 17നാണ് കരിപ്പൂര്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ ധനേഷിനെ ഡിഅര്‍ഐ എയര്‍പോര്‍ട്ട് പൊലീസ് ഔട്ട് പോസ്റ്റില്‍ നിന്നും പിടികൂടുന്നത്. പിടികൂടുന്നതിനിടെ ധനേഷ് മൊബൈല്‍ ഫോണ്‍ സമീപത്തെ വളപ്പിലേക്ക് എറിയുന്നതും ദൃശ്യങ്ങളിലുണ്ട്.

മസ്‌കറ്റില്‍ നിന്ന് രാസലഹരിയുമായി എത്തിയ യാത്രക്കാരനുമായി ധനേഷ് ഫോണില്‍ ആശയ വിനിമയം നടത്തിയെന്ന് ഡിആര്‍ഐ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ധനേഷിനെ പിടികൂടുന്നത്. ധനേഷിനെ ജില്ല പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തു.

രാസലഹരി എത്തിക്കാന്‍ പൊലീസ് ഒത്താശ; കരിപ്പൂര്‍ സ്‌റ്റേഷനിലെ സിപിഒയെ ഡിആര്‍ഐ പിടികൂടുന്ന ദൃശ്യങ്ങള്‍ ന്യൂസ് മലയാളത്തിന്
അവയവദാനത്തിനായി വ്യാജരേഖ ചമച്ചകേസ്; അന്വേഷണം സ്വകാര്യ ആശുപത്രിയിലേക്കും; അവയവദാതാവിനെയും പ്രതിചേര്‍ത്തു

ധനേഷിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. രണ്ട് കിലോഗ്രാം എംഡിഎംഎയുമായി പെരിന്തല്‍മണ്ണ സ്വദേശി പിടിയിലായതോടെയാണ് പൊലീസ് ഒത്താശയോടെ ലഹരി എത്തിക്കുന്ന വിവരം ലഭിക്കുന്നത്.

ഒമാനില്‍ നിന്നെത്തിയ ഹാരിസ് എന്നയാളില്‍ നിന്നാണ് രാസലഹരി പിടികൂടിയത്. ഒന്നര കോടിയോളം രൂപ വില രുന്ന ലഹരിയാണ് ഡിആര്‍ഐ പിടികൂടുന്നത്. ഇയാളെ പിടികൂടിയപ്പോഴാണ് കരിപ്പൂര്‍ സിപിഒ ധനേഷിന്റെ ഫോണിലേക്ക് പ്രതി നിരന്തരം വിളിച്ചിരുന്നതിന്റെ തെളിവുകള്‍ ലഭിക്കുന്നത്.

രാസലഹരി എത്തിക്കാന്‍ പൊലീസ് ഒത്താശ; കരിപ്പൂര്‍ സ്‌റ്റേഷനിലെ സിപിഒയെ ഡിആര്‍ഐ പിടികൂടുന്ന ദൃശ്യങ്ങള്‍ ന്യൂസ് മലയാളത്തിന്
'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു'; സിനിമാ സഹസംവിധായകൻ ജോജോ കുരിശിങ്കലിനെതിരെ കേസെടുത്ത് പൊലീസ്
News Malayalam 24x7
newsmalayalam.com