IMPACT|സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ രോഗിക്ക് മരുന്ന് മാറി നൽകിയതിൽ നടപടി; ഫാർമസിസ്റ്റിന് സസ്പെൻഷൻ

ചികിത്സാ പിഴവിനെക്കുറിച്ചുള്ള ന്യൂസ് മലയാളം വാർത്തയെ തുടർന്നാണ് ആരോഗ്യവകുപ്പ് അന്വേഷണം നടത്തിയത്
IMPACT|സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ രോഗിക്ക് മരുന്ന് മാറി നൽകിയതിൽ നടപടി;  ഫാർമസിസ്റ്റിന് സസ്പെൻഷൻ
Published on: 
Updated on: 

തിരുവനന്തപുരം: അണ്ടൂർക്കോണം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ രോഗിക്ക് മരുന്ന് മാറി നൽകിയതിൽ ഫാർമസിസ്റ്റ് ഷജീലയ്ക്ക് സസ്പെൻഷൻ. വകുപ്പ്തല അന്വേഷണത്തിൽ വീഴ്ച കണ്ടത്തിയതോടെ ആണ് ആരോഗ്യവകുപ്പിന്റെ നടപടി. ചികിത്സാ പിഴവിനെക്കുറിച്ചുള്ള ന്യൂസ് മലയാളം വാർത്തയെ തുടർന്നാണ് ആരോഗ്യവകുപ്പ് അന്വേഷണം നടത്തിയത്. ഓട്ടിസം ബാധിതനാണ് മരുന്ന് മാറി നൽകിയത്.

News Malayalam 24x7
newsmalayalam.com