

തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിലെ നെയ്മല ഇടിഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. 11.5 കിലോ നെയ്യാണ് ഇടിഞ്ഞത്. വടക്കു പടിഞ്ഞാറൻ ഭാഗത്ത് നിന്നാണ് നെയ്മല ഇടിഞ്ഞത്. ചൂട് കൂടുന്നത് മൂലം സംഭവിക്കുന്നതാണെന്നും പ്രതിവിധികൾ തന്ത്രിയുടെ നിർദേശം അനുസരിച്ച് ചെയ്യുമെന്നും ദേവസ്വം മാനേജർ വ്യക്തമാക്കി.
ഒരു മാസം മുമ്പേ നെയ്മല ഇടിഞ്ഞു എന്ന പ്രചാരണം തെറ്റാണെന്നും ദേവസ്വം വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുണ്ടത്തിക്കോട് അപകടമുണ്ടായ സമയത്ത് ഒരു മാസം മുൻപ് നെയ്മല ഇടിഞ്ഞുവെന്നും അതിൻ്റെ പ്രത്യാഘാതമാണെന്നുമുള്ള തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് വ്യാജപ്രചാരണമാണ് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ക്ഷേത്രത്തിലെ ശ്രീലകത്ത് നൂറ്റാണ്ടുകളായി അഭിഷേകം ചെയ്യുന്ന നെയ്യ് അടിഞ്ഞുകൂടി ഉണ്ടാകുന്നതാണ് നെയ്മല.