എൻജിഒ അസോസിയേഷൻ പിളർന്നു; സംസ്ഥാന സമ്മേളനത്തിൽ കയ്യാങ്കളി

എ.പി. സുനിലിനെ പുതിയ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു...
എൻജിഒ അസോസിയേഷൻ പിളർന്നു; സംസ്ഥാന സമ്മേളനത്തിൽ കയ്യാങ്കളി
Source: News Malayalam 24x7
Published on: 
Updated on: 

തിരുവനന്തപുരം: എൻജിഒ അസോസിയേഷൻ പിളർന്നു. എ.പി. സുനിലിനെ പുതിയ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. ഇതിന് എതിരെ മുൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാറിന്റെ നേതൃത്വത്തിൽ പുതിയ സംഘടന രൂപീകരിക്കാനാണ് നീക്കം.

എൻജിഒ അസോസിയേഷൻ പിളർന്നു; സംസ്ഥാന സമ്മേളനത്തിൽ കയ്യാങ്കളി
മന്ത്രിക്ക് വിരുന്നൊരുക്കിയതിൽ നടപടി; അഷ്ടമിച്ചിറയിൽ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐ

സമവായ ചർച്ചയിൽ സംസ്ഥാന കമ്മിറ്റിയിൽ പ്രാതിനിധ്യം ലഭിക്കാത്തതിനെ തുടർന്നാണ് പിളർപ്പിലേയ്ക്ക് നീങ്ങുന്നത്. കെപിസിസി നേതൃത്വവുമായി ചർച്ച നടത്തിയ ശേഷമാകും പുതിയ സംഘടനയുടെ രൂപീകരണം. 51-ാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

അതേസമയം സംസ്ഥാന സമ്മേളനത്തിൽ ചേരിതിരിഞ്ഞ് സംഘർഷം ഉണ്ടായി. നിലവിലെ ഭാരവാഹികൾക്ക് എതിരെ പ്രതിഷേധം അറിയിച്ച വനിതകൾ ഉൾപ്പെടെയുള്ളവരെ കയ്യേറ്റം നടത്തിയെന്ന് ആണ് പരാതി. തെറിവിളിയും കുപ്പിയേറും നടത്തി. കയ്യേറ്റം നടത്തിയവർക്കെതിരെ പൊലീസിന് പരാതി നൽകി.