Nilambur By Election Result Highlights | നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്, 'വാക്ക്' വോട്ടാക്കാനാകാതെ സ്വരാജ്; അന്‍വർ എഫക്ടില്‍ ഞെട്ടി മുന്നണികള്‍

നിലമ്പൂർ നഗരസഭയും ചുങ്കത്തറ, പോത്ത്കല്ല്, മൂത്തേടം, വഴിക്കടവ്, എടക്കര, കരുളായി, അമരമ്പലം എന്നീ ഏഴ് പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം. വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗം. ഇക്കുറി 73.25 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്.
Nilambur By Election Result Highlights | നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്, 'വാക്ക്' വോട്ടാക്കാനാകാതെ സ്വരാജ്; അന്‍വർ എഫക്ടില്‍ ഞെട്ടി മുന്നണികള്‍
Source: News Malayalam 24x7

നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്

നിലമ്പൂർ വോട്ട് നില
നിലമ്പൂർ വോട്ട് നിലSource: News Malayalam 24X7

11077 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം. 77,737 വോട്ടുകളാണ് ഷൗക്കത്ത് നേടിയത്. 66,660 വോട്ടുകള്‍ നേടി എല്‍ഡിഎഫിന്റെ എം. സ്വരാജ് രണ്ടാമതെത്തി. പി.വി. അന്‍വർ നേടിയത് 19,760 വോട്ടുകളാണ്. ബിജെപി സ്ഥാനാർഥി മോഹന്‍ ജോർജ് 8,648 വോട്ടുകളും നേടി.

നിലമ്പൂർ നഗരസഭയിലും 7 പഞ്ചായത്തുകളിലും യുഡിഎഫിനാണ് ലീഡ്.

ആദ്യ ഫലസൂചനകൾ എട്ടരയോടെ

Nilambur By Election Result Live | നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടമാണ് ഇക്കുറി നടന്നത്. 2026 നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ മുന്നോടി എന്ന നിലയിലാണ് ഈ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Nilambur By Election Result Highlights | നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്, 'വാക്ക്' വോട്ടാക്കാനാകാതെ സ്വരാജ്; അന്‍വർ എഫക്ടില്‍ ഞെട്ടി മുന്നണികള്‍
'ഞാന്‍ നാളെ നിയമസഭയിലെത്തും'; യുഡിഎഫ് ക്രോസ് വോട്ടുകള്‍ നേടിയ സ്വരാജ് രണ്ടാമതും ഷൗക്കത്ത് മൂന്നാം സ്ഥാനത്തുമാകുമെന്ന് അന്‍വര്‍

Nilambur By Election Result Live

  • രാവിലെ 7.30ന് സ്ട്രോങ് റൂം തുറക്കും.

  • 14 ടേബിളുകളിലായി 19 റൗണ്ടായാണ് 263 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുക.

  • എട്ടരയോടെ ആദ്യ ഫല സൂചനകള്‍ ലഭിക്കും.

  • മൂന്നാം എല്‍ഡിഎഫ് സര്‍ക്കാരിനെ ജനം ആഗ്രഹിക്കുന്നുണ്ടെന്ന വാദങ്ങള്‍ക്ക് ശക്തി പകരാന്‍ എല്‍ഡിഎഫിനും, ഭരണവിരുദ്ധ വികാരമുണ്ടെന്ന വാദങ്ങള്‍ക്ക് ശക്തി പകരാന്‍ യുഡിഎഫിനും, ഒറ്റയാള്‍ പോരാട്ടത്തിൻ്റെ ശക്തി തെളിയിക്കാന്‍ പി.വി. അന്‍വറിനും ജയം അനിവാര്യമാണ്.

  • എല്‍ഡിഎഫിൻ്റെ എം. സ്വരാജ്, യുഡിഎഫിൻ്റെ ആര്യാടന്‍ ഷൗക്കത്ത്, തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വര്‍, എന്‍ഡിഎയുടെ മോഹന്‍ ജോര്‍ജ് എന്നിവര്‍ക്കൊപ്പം സ്വതന്ത്രരും ഉള്‍പ്പെടെ 10 സ്ഥാനാര്‍ഥികളാണ് മണ്ഡലത്തില്‍ ജനവിധി തേടിയത്.

Nilambur By Election Result Highlights | നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്, 'വാക്ക്' വോട്ടാക്കാനാകാതെ സ്വരാജ്; അന്‍വർ എഫക്ടില്‍ ഞെട്ടി മുന്നണികള്‍
ഭരണ-പ്രതിപക്ഷ വാദപ്രതിവാദങ്ങള്‍, പ്രത്യയശാസ്ത്ര വാക് കസര്‍ത്തുകള്‍, പുതിയ രാഷ്ട്രീയ ബാന്ധവം... നിലമ്പൂര്‍ ജനത ഇന്ന് വിധിപറയും

ഇന്നലെ രാത്രി കിടന്നുറങ്ങിയതിന് ശേഷം നിലമ്പൂരിൽ ഒന്നും സംഭവിച്ചിട്ടില്ല!

Aryadan Shoukath, A.P. Anilkumar
ആര്യാടൻ ഷൗക്കത്തും എ.പി. അനിൽകുമാറുംSource: News Malayalam 24x7

Nilambur By Election Result 2025 Live | ഇന്നലെ രാത്രി കിടന്നുറങ്ങിയതിന് ശേഷം നിലമ്പൂരിൽ ഒന്നും സംഭവിച്ചിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. ഇനി ഒരു മണിക്കൂർ കൂടി കാത്തിരുന്നാൽ മതിയല്ലോ എന്നും ഷൗക്കത്ത് പ്രതികരിച്ചു.

യുഡിഎഫിൻ്റെ കണക്കുകൂട്ടൽ തെറ്റിയിട്ടില്ലെന്ന് നൂറ് ശതമാനം ഉറപ്പെന്ന് എ.പി. അനിൽകുമാർ എംഎൽഎ പ്രതികരിച്ചു. ഭൂരിപക്ഷം പതിനായിരത്തിന് മുകളിൽ എത്തുമെന്ന് ഉറപ്പെന്നും അനിൽകുമാർ കൂട്ടിച്ചേർത്തു.

സ്ട്രോംഗ് റൂം തുറന്നു

Nilambur By Election Result 2025 Live | സ്ട്രോംഗ് റൂം തുറന്നു. ബൂത്ത് ഒന്ന് മുതൽ 14 വരെയുള്ള ഇവിഎം യൂണിറ്റുകൾ ടേബിളിലേക്ക്. വോട്ടെണ്ണൽ ഉടൻ!

അൻവർ തിരിച്ചുപിടിക്കുമോ?

Nilambur By Election Result 2025 Live | നേരത്തെ എൽഡിഎഫിൻ്റെ ഭാ​ഗമായിരുന്ന പി.വി. അൻവർ 2016ലും 2021ലും നിലമ്പൂരിൽ ജേതാവായി നിയമസഭയിൽ എത്തിയിരുന്നു. മുന്നണിയുമായി ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് അൻവർ രാജിവെച്ചതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.

ജൂൺ 19ന് നടന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 75.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ 1,224 വോട്ടുകൾ കൂടുതൽ പോൾ ചെയ്തിരുന്നു.

വോട്ടെണ്ണൽ ആരംഭിച്ചു; ആര്യാടൻ ഷൗക്കത്ത് ലീഡ് ഉയർത്തുന്നു

Nilambur By Election Result 2025 Live | കൃത്യം എട്ട് മണിക്ക് തന്നെ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുകയാണ്. 13 വോട്ടിൻ്റെ ലീഡുമായി തുടങ്ങിയ ആര്യാടൻ ഷൗക്കത്ത് നില മെച്ചപ്പെടുത്തുന്ന കാഴ്ചയാണ് കാണാനാകുന്നത്.

നിലമ്പൂർ മണ്ഡലത്തെ അടുത്തറിയാം

Nilambur By Election Result 2025 Live | നിലമ്പൂർ നഗരസഭയും ചുങ്കത്തറ, പോത്ത്കല്ല്, മൂത്തേടം, വഴിക്കടവ്, എടക്കര, കരുളായി, അമരമ്പലം എന്നീ ഏഴ് പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം. വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗം. ഇക്കുറി 73.25 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്.

മുൻ വർഷങ്ങളിലെ പോളിങ് ശതമാനം

Nilambur By Election Result 2025 Live | 2016ല്‍ 78.84 ശതമാനവും, 2021ല്‍ 76.71 ശതമാനവുമായിരുന്നു പോളിങ്. രണ്ട് തവണയും ഇടത് സ്വതന്ത്രനായി മത്സരിച്ച അന്‍വറാണ് ജയിച്ചത്. എന്നാല്‍, കഴിഞ്ഞവര്‍ഷം നടന്ന വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പിലും, തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലും മണ്ഡലം യുഡിഎഫിനെയാണ് പിന്തുണച്ചത്. ഉപതെരഞ്ഞെടുപ്പില്‍ നിലമ്പൂരിലേക്ക് രാഷ്ട്രീയക്കാറ്റ് എങ്ങോട്ട് വീശുമെന്നത് പ്രവചനാതീതമാണ്. ആര് ജയിച്ചാലും തോറ്റാലും അത് രാഷ്ട്രീയ കേരളത്തിലും, മുന്നണികള്‍ക്കകത്തും പുറത്തുമൊക്കെ വലിയ ചര്‍ച്ചകള്‍ക്ക് തന്നെ കാരണമാകും.

ലീഡ് 468 കടത്തി ആര്യാടൻ ഷൗക്കത്ത്

നിലമ്പൂർ
നിലമ്പൂർSource: News Malayalam 24x7

8.20 AM - പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ ലീഡ് 468 ആയി ഉയർത്തി യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്.

തുടക്കം കിടുക്കി യുഡിഎഫ്

8.24 AM - ബൂത്ത് തലത്തിലെ ആദ്യ വോട്ടുകൾ എണ്ണി തുടങ്ങുമ്പോൾ ലീഡ് നില 603 ആയി ഉയർത്തി യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്.

നിലമ്പൂരിൽ ആകെ പോൾ ചെയ്തത് 1,76,070 വോട്ടുകൾ

നിലമ്പൂരിൽ ആകെ വോട്ട് 2,32,057

ആകെ പോൾ ചെയ്ത വോട്ട് - 1,76,070

EVM വോട്ടുകൾ - 1,74,667

പോസ്റ്റൽ വോട്ടുകൾ - 1403

ആകെ പോളിങ് - 75.87 ശതമാനം

തുടക്കത്തിൽ പതറി എം. സ്വരാജ്

8.32 AM - യുഡിഎഫ് സ്ഥാനാർഥിയേക്കാൾ 787 വോട്ടുകൾക്ക് പിന്നിലാണ് എൽഡിഎഫ് സ്ഥാനാർഥിയായ എം. സ്വരാജ്. എം. സ്വരാജിന് 5006 വോട്ടും, ആര്യാടൻ ഷൗക്കത്തിന് 5609 വോട്ടുമാണ് ലഭിച്ചത്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആദ്യ റൗണ്ട്

ആദ്യ റൗണ്ടിൽ വോട്ടെണ്ണി തീരുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 419 വോട്ടിൻ്റെ ലീഡാണ് സ്വന്തമാക്കിയത്. പോസ്റ്റൽ വോട്ടുകൾ ഉൾപ്പെടെ ലീഡ് നില 787 ആയും ഷൗക്കത്ത് ഉയർത്തി.

മോഹൻ ജോർജ് (ബിജെപി) - 401

ആര്യാടൻ ഷൗക്കത്ത് (INC) - 3614

എം. സ്വരാജ് (സിപിഐഎം) - 3195

പി.വി. അൻവർ (തൃണമൂൽ കോൺഗ്രസ്) - 1588

ലീഡ് നില - ഷൗക്കത്ത് 419 വോട്ടിന് മുന്നിൽ

യുഡിഎഫിൻ്റെ ശക്തി കേന്ദ്രങ്ങളിൽ എൽഡിഎഫും അൻവറും വോട്ട് പിടിച്ചു

ആദ്യ റൗണ്ടിൽ യുഡിഎഫിന് ആധികാരിക ലീഡ് അവകാശപ്പെടാനില്ല. യുഡിഎഫിൻ്റെ ശക്തി കേന്ദ്രങ്ങളിൽ എൽഡിഎഫും അൻവറും വോട്ട് പിടിച്ചു. ഒന്ന് മുതൽ 14 വരെയുള്ള ബൂത്തിൽ ഒരിടത്ത് അൻവർ രണ്ടാം സ്ഥാനത്തെത്തി. അൻവർ പ്രതീക്ഷ വെച്ച തണ്ണിക്കടവിലാണ് രണ്ടാം സ്ഥാനത്ത്. എൽഡിഎഫ് ഇവിടെ മൂന്നാം സ്ഥാനത്താണ്.

ലീഡ് ആയിരം കടത്തി ഷൗക്കത്ത്

നിലമ്പൂർ വോട്ട് നില
നിലമ്പൂർ വോട്ട് നിലSource: News Malayalam 24x7

8.52 AM - രണ്ടാം റൗണ്ട് വോട്ടുകൾ എണ്ണിത്തീരുമ്പോൾ ലീഡ് ആയിരം കടത്തി യുഡിഎഫ് സ്ഥാനാർഥി. ആര്യാടൻ ലീഡ് 1239 ആയി ഉയർത്തി.

രണ്ട് റൗണ്ട് കഴിഞ്ഞപ്പോൾ

LDF -6444

UDF-7683

അൻവർ - 2866

BJP - 1148

UDF -ലീഡ് - 1239

തണ്ണിക്കടവിൽ കരുത്തുകാട്ടി അൻവർ

തണ്ണിക്കടവിലെ ആദ്യ ബൂത്തിൽ എൽഡിഎഫിനെക്കാൾ വോട്ട് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി.വി. അൻവർ നേടി. പി.വി. അൻവറിന്റെ വീട്ടിൽ ആഹ്ളാദ പ്രകടനങ്ങൾ നടക്കുന്നുണ്ട്.

എം. സ്വരാജ് - 128

പി.വി. അൻവർ - 153

9.01 AM - മൂന്നാം റൗണ്ട് വോട്ടെണ്ണൽ ആരംഭിച്ചു

9.01 AM-  മൂന്നാം റൗണ്ടില്‍ ഷൗക്കത്തിന് 200 വോട്ടിന്റെ ലീഡ്

നിലമ്പൂർ
നിലമ്പൂർSource: News Malayalam 24x7

വഴിക്കടവ് മൂന്നാം റൗണ്ട്:

ഷൗക്കത്ത് - 3427

സ്വരാജ് - 3197

അൻവർ - 1253

ബിജെപി-357

9.12 AM- മൂന്നാം റൗണ്ട്

നിലമ്പൂർ വോട്ട് നില
നിലമ്പൂർ വോട്ട് നിലSource: News Malayalam 24x7

യുഡിഎഫ് - 11110

എല്‍ഡിഎഫ്-9641

ബിജെപി - 1505

അൻവർ - 4119

യുഡിഎഫ് ലീഡ് - 1469

വഴിക്കടവിലെ ഒന്ന് മുതൽ 14 വരെയുള്ള ബൂത്തുകളില്‍ യുഡിഎഫ് പ്രതീക്ഷിച്ചത്

യുഡിഎഫ് പ്രതീക്ഷിച്ച ലീഡ്-ലഭിച്ചത്

മരുതാ മേഖല

1. തണ്ണിക്കടവ് 200 /173

2. തണ്ണിക്കടവ് 200 /65

3. തണ്ണിക്കടവ് 120/ എല്‍‌ഡിഎഫ് ലീഡ് 3

4. മേക്കൊരവ 110/18

5. നരേക്കാവ് 105/122

6. നരേക്കാവ് പാടം 150/2

7. മുണ്ടപ്പെട്ടി 160/22

8. മുണ്ടപ്പെട്ടി 170/12

9. മഞ്ചക്കോട് -30/എല്‍‌ഡിഎഫ് ലീഡ് 66

10. മഞ്ചക്കോട് 90/ എല്‍‌ഡിഎഫ് ലീഡ് 29

വഴിക്കടവ് മേഖല

11. കാരക്കോട് 130/75

12. കോരംകുന്ന് 100- എല്‍‌ഡിഎഫ് ലീഡ് 22

13. കാരക്കോട് 150/ എല്‍‌ഡിഎഫ് ലീഡ് 2

14. ആനപ്പാറ 100/63

9.17 AM - നാലാം റൗണ്ട് എണ്ണിത്തുടങ്ങി

നാലാം റൗണ്ടിൽ എണ്ണുന്നത് വഴിക്കടവിലെ അവസാന 4 ബൂത്തുകളും മൂത്തേടം പഞ്ചായത്തിലെ 10 ബൂത്തുകളും

നിലമ്പൂർ
നിലമ്പൂർSource: News Malayalam 24x7

നാലാം റൗണ്ട് പൂർത്തിയായപ്പോൾ യുഡിഎഫ് ലീഡ് - 2286

നിലമ്പൂർ വോട്ട് നില
നിലമ്പൂർ വോട്ട് നിലSource: News Malayalam 24x7

നാലാം റൗണ്ടില്‍ യുഡിഎഫിന് ലഭിച്ചത് 817 വോട്ടിന്റെ ലീഡ് മാത്രം

ലീഡ് ഉയർത്തി ഷൗക്കത്ത്

നിലമ്പൂർ വോട്ട് നില
നിലമ്പൂർ വോട്ട് നിലSource: News Malayalam 24x7

അഞ്ച് റൗണ്ട് പൂർത്തിയായി

നിലമ്പൂർ വോട്ട് നില
നിലമ്പൂർ വോട്ട് നിലSource: News Malayalam 24x7

അഞ്ച് റൗണ്ട് പൂർത്തിയായപ്പോൾ:

യുഡിഎഫ് - 20241

എല്‍ഡിഎഫ് -16351

യുഡിഎഫ് ലീഡ് - 3890

നിലമ്പൂരില്‍ അന്‍വർ എഫക്ടോ?

നിലമ്പൂർ വോട്ട് നില
നിലമ്പൂർ വോട്ട് നിലSource: News Malayalam 24x7

ഇരുമുന്നണികളുടെയും വോട്ട് ചോർത്തി അൻവർ. 7000 കടന്ന് അൻവറിൻ്റെ വോട്ട്. നാല് റൗണ്ടുകളിൽ നിന്ന് മാത്രം അൻവർ നേടിയത് 5539.

9.44 AM- ആറ് റൗണ്ട് പൂർത്തിയാകുമ്പോഴും യുഡിഎഫ് തന്നെ

നിലമ്പൂർ വോട്ട് നില
നിലമ്പൂർ വോട്ട് നിലSource: News Malayalam 24x7

ആറ് റൗണ്ട് പൂർത്തിയായപ്പോൾ യുഡിഎഫ് ലീഡ് - 4751.

എല്‍ഡിഎഫ് കണക്ക് കൂട്ടലിലും ലീഡ് ഉയർത്തി യുഡിഎഫ്. എല്‍ഡിഎഫിന് പ്രതീക്ഷ 8, 9 റൗണ്ടുകൾ.

ആറാം റൗണ്ട് വോട്ട് നില

ആറ് റൗണ്ട് കഴിഞ്ഞപ്പോൾ വോട്ട് നില ഇങ്ങനെ:

യുഡിഎഫ് - 24,227

എല്‍ഡിഎഫ് -19,454

അൻവർ യുഡിഎഫിന്റെ രക്ഷകനാകുമോ ?

നിലമ്പൂർ വോട്ട് നില
നിലമ്പൂർ വോട്ട് നിലSource: News Malayalam 24x7

ആര്യാടന്‍ ഷൗക്കത്ത് ലീഡിനേക്കാൾ വോട്ട് പിടിച്ച് പി.വി. അന്‍വർ. ഷൗക്കത്തിന്റെ ലീഡിനേക്കാള്‍ വോട്ട് നേടി അന്‍വർ.

പ്രതീക്ഷ മങ്ങി എല്‍ഡിഎഫ്!

എല്‍ഡിഎഫിന്റെ തിരിച്ചുവരവിന് സാധ്യത കുറയുന്നു. ഇനി ഒരു തിരിച്ചുവരവിന് പോത്തുകല്ലിൽ വമ്പൻ ലീഡ് വേണ്ടി വരും. അതിന് സാധ്യത കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഏഴാം റൗണ്ടിലും  ഷൗക്കത്ത്

ഏഴാം റൗണ്ടിൽ ഷൗക്കത്തിന്റെ ലീഡ് - 372

എല്‍ഡിഎഫിന് ഇനി പ്രതീക്ഷ എട്ടാം റൗണ്ടില്‍

8, 9 റൗണ്ടുകളില്‍ പോത്തുകൽ പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണുന്നത്. സ്വരാജിൻ്റെ സ്ഥാനാർഥിത്വം പോത്തുകല്ലിൽ ഗുണമാകുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. പോത്ത്കല്ല് നടക്കുന്നത് വി.എസ്. ജോയിയുടെ അഭിമാന പോരാട്ടം.

ഏഴ് റൗണ്ടിലും അന്‍വർ 'ഷോ'

അൻവറിന് ഏഴ് റൗണ്ടികളില്‍ ലഭിച്ച വോട്ട്

1 - 1588

2 - 1278

3 - 1253

4 -1420

5 -1097

6 - 1246

7-1078

മൊത്തം വോട്ട് - 7816

അന്‍വർ, THAT WE WILL DISCUSS AND DECIDE...: സണ്ണി ജോസഫ്

അന്‍വറിന്റെ യുഡിഎഫ് പ്രവേശന സാധ്യതകള്‍ മങ്ങിയിട്ടില്ലെന്ന സൂചന നല്‍കി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. "സർക്കാരിനെതിരെ ശക്തമായ കാര്യങ്ങള്‍ ഉന്നയിച്ചാണ് അന്‍വർ രാജിവെച്ചത്. അദ്ദേഹത്തിന് ജനങ്ങള്‍ക്കിടയില്‍ ബന്ധങ്ങളുണ്ടെന്ന് വോട്ടിലൂടെ തെളിയിച്ചു. ഇത്രയും വോട്ട് കിട്ടുന്ന ആളെ തള്ളാന്‍ പറ്റില്ലല്ലോ," സണ്ണി ജോസഫ് പറഞ്ഞു.

അന്‍വറിന്റെ യുഡിഎഫ് പ്രവേശനം താന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ലെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. "അന്‍വറിനെ തള്ളുമോ കൊള്ളുമോ എന്ന് ആലോചിച്ച് തീരുമാനിക്കും. അടഞ്ഞ വാതില്‍ വേണമെങ്കില്‍ തുറക്കാം. പിന്നെന്തിനാ താക്കോല്‍? THAT WE WILL DISCUSS AND DECIDE...," കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.

എട്ടാം റൗണ്ടില്‍ കരുത്ത് കാട്ടി യുഡിഎഫ്

8 റൗണ്ട് പൂർത്തിയായപ്പോൾ യുഡിഎഫ് ലീഡ് 5958

യുഡിഎഫ്- 32,567

എല്‍ഡിഎഫ് -26,607

പതിനായിരം കടന്ന് അൻവർ

പോത്തുകല്ലിലും വോട്ട് ചോർത്തി അൻവർ. ഇനി എണ്ണുന്നത് ചുങ്കത്തറ പഞ്ചായത്ത്. യുഡിഎഫ് അനുകൂല പഞ്ചായത്താണ് ചുങ്കത്തറ.

പിണറായിസത്തിനെതിരെയുള്ള വോട്ടാണ് പിടിച്ചുകൊണ്ടിരിക്കുന്നത് - അന്‍വർ

പി.വി. അന്‍വർ
പി.വി. അന്‍വർSource: News Malayalam 24x7

പിണറായിസത്തിനെതിരെയുള്ള വോട്ടാണ് പിടിച്ചുകൊണ്ടിരിക്കുന്നതെന്ന് പി.വി. അന്‍വർ. വോട്ട് പിടിക്കുന്നത് എല്‍ഡിഎഫ് ക്യാംപില്‍ നിന്നാണെന്ന് അന്‍വർ വ്യക്തമാക്കി. നടക്കുന്നത് പിണറായിസവും ജനകീയസവും തമ്മിലുള്ള പോരാട്ടമെന്നും അന്‍വർ.

"ഞാന്‍ പറയുന്ന പിണറായിസം കേരളം മുഴുവന്‍ നിലനില്‍ക്കുകയാണ്. മലയോര വിഷയം 63 മണ്ഡലങ്ങളില്‍ സജീവമാണ്. വന്യജീവി വിഷയത്തില്‍ പരിഹാരമുണ്ടാക്കാതെ 2026ല്‍ എളുപ്പത്തില്‍ സർക്കാർ രൂപീകരിക്കാമെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അത് നടക്കില്ല. മലയോര മേഖലയിലെ മുഴുവന്‍ കർഷക സംഘടനകളേയും കൂട്ടി ശക്തമായ ഇടപെടല്‍ നടത്തും. ശക്തമായ നിലപാട് സ്വീകരിച്ചാല്‍ യുഡിഎഫിന് ഒപ്പം. അല്ലെങ്കില്‍, ഇവിടെ ഒരു ജനകീയ മൂന്നാം മുന്നണിയായി ഈ വിഷയം ഉയർത്തിക്കാട്ടി മുന്നോട്ട് പോകും. കണ്ണടച്ച് ഇരുട്ടാക്കുന്നതിന് പകരം കണ്ണ് തുറന്ന് കാണാന്‍ യുഡിഎഫ് നേതൃത്വം തയ്യാറായാല്‍ എല്ലാവർക്കും നല്ലത്," അന്‍വർ പറഞ്ഞു.

ഒന്‍പതാം റൗണ്ടില്‍  സ്വരാജ്

നിലമ്പൂർ വോട്ട് നില
നിലമ്പൂർ വോട്ട് നിലSource: News Malayalam 24x7

റൗണ്ട് ഒന്‍പത് വോട്ട് നില

സ്വരാജ് - 3,614

ഷൗക്കത്ത് - 3,407

എല്‍ഡിഎഫ് ഇതുവരെ ലീഡ് നേടിയത് 9-ാം റൗണ്ടിൽ മാത്രം

സ്വരാജിന് 207 വോട്ട് ലീഡ്

10-ാം റൗണ്ട് വോട്ട് നില

നിലമ്പൂർ വോട്ട് നില
നിലമ്പൂർ വോട്ട് നിലSource: News Malayalam 24x7

ഷൗക്കത്ത് - 4,321

സ്വരാജ് - 3,367

യുഡിഎഫ് ലീഡ് - 954

ആകെ ലീഡ് - 6,705

എല്‍ഡിഎഫിന്റെ ഒരു സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തിരിക്കുന്നു - വി.ടി. ബല്‍റാം

വി.ടി. ബല്‍റാം
വി.ടി. ബല്‍റാംSource: News Malayalam 24x7

അഭിമാനകരമായ ഒരു വിജയത്തിലേക്ക് യുഡിഎഫ് കുതിച്ചുകൊണ്ടിരിക്കുന്നു. അന്‍വർ പിടിച്ചത് എല്‍ഡിഎഫ് വോട്ടുകള്‍. ചരിത്ര ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിന്റെ ഒരു സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തിരിക്കുന്നു. 2026ലേക്കുള്ള ജൈത്രയാത്രയിലേക്ക് യുഡിഎഫ് തുടക്കും കുറിക്കുന്ന മണ്ണായി നിലമ്പൂർ മാറിയിരിക്കുന്നുവെന്നും ബല്‍റാം

"നിലമ്പൂർ ഞങ്ങടെ ബാപ്പൂട്ടിക്കുള്ളതാ"

ചാലിയാർ അറബിക്കടലിനുള്ളതാണെങ്കിൽ നിലമ്പൂർ ഞങ്ങടെ ബാപ്പൂട്ടിക്കുള്ളതാ... ലീഡ് ഏഴായിരം കടന്നതോടെ ആവേശത്തിൽ യുഡിഎഫ് പ്രവർത്തകർ...

യുഡിഎഫിന്റെ വഴികളിൽ വിജയ ‘പൂക്കളുടെ കാലം’…രാഹുല്‍ മാങ്കൂട്ടത്തില്‍

Summary

നഷ്ടമായത് ഓരോന്നും തിരിച്ച് പിടിക്കുന്നതിൻ്റെ തുടക്കം നിലമ്പൂരിൽ നിന്നെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. "ഇനി യുഡിഎഫ് ന്റെ വഴികളിൽ വിജയ‘പൂക്കളുടെ കാലം’….," രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

11-ാം റൗണ്ട് പൂർത്തിയായി

11 റൗണ്ട് പൂർത്തിയായപ്പോൾ യുഡിഎഫ് ലീഡ് 6831.

ഷൗക്കത്ത്- 4316

സ്വരാജ്- 3887

യുഡിഎഫ് ലീഡ് - 429

റൗണ്ട് 12 കഴിഞ്ഞപ്പോൾ യുഡിഎഫ് ലീഡ് 7587

നിലമ്പൂർ യുഡിഎഫ് ആഹ്ളാദ പ്രകടനം
നിലമ്പൂർ യുഡിഎഫ് ആഹ്ളാദ പ്രകടനംSource: News Malayalam 24x7

റൗണ്ട്: 12/19

ആര്യാടൻ ഷൗക്കത്ത് - 48710

എം.സ്വരാജ് - 41023

പി.വി. അൻവർ - 13605

മോഹൻ ജോർജ്ജ്- 5532

ആകെ യുഡിഎഫ് ലീഡ് - 7687

നിലമ്പൂർ വോട്ട് നില
നിലമ്പൂർ വോട്ട് നിലSource: News Malayalam 24x7

നഗലസഭയിലും യുഡിഎഫ്

13-ാം റൗണ്ടിൽ യുഡിഎഫ് ലീഡ് 8,493. നഗരസഭയിലും ലീഡ് ഉയർത്തി യുഡിഎഫ്.

നിലമ്പൂരില്‍ അവഗണിക്കാനാകാത്ത വ്യക്തിത്വമാണ് അന്‍വറെന്ന് തെളിയിച്ചു - വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശന്‍
വെള്ളാപ്പള്ളി നടേശന്‍Source: News Malayalam 24x7

നിലമ്പൂർ നിയോജക മണ്ഡലത്തെ സംബന്ധിച്ച് അവഗണിക്കാനാകാത്ത വ്യക്തിത്വമാണ് അന്‍വറെന്ന് തെളിയിച്ചു കഴിഞ്ഞുവെന്ന് എസ്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അന്‍വർ തോറ്റിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

"ബിജെപിക്ക് എത്ര വോട്ടുണ്ട്? എവിടെ പോയി അവരുടെ വോട്ട്? അവിടെ ഒരു ഹിന്ദു വികാരം ഉണ്ടായിട്ടുണ്ട്. ഒരു മുസ്ലീം വികാരവും ഉണ്ടായി. ഹിന്ദുക്കളില്‍ നല്ലൊരു ഭാഗം ഇടതുപക്ഷത്തിന് വോട്ടു ചെയ്തു എന്നതും സത്യമാണ്," വെള്ളാപ്പള്ളി പറഞ്ഞു.

13 -ാം റൗണ്ടിലും ലീഡ് ഉയർത്തി യുഡിഎഫ്

13 -ാം റൗണ്ടില്‍ യുഡിഎഫ് ലീഡ് 8493. നഗരസഭയിലും ലീഡ് ഉയർത്തി UDF

13-ാം റൗണ്ട് വോട്ട് നില:

ഷൗക്കത്ത്- 4,209

സ്വരാജ്- 3,403

യുഡിഎഫ് ലീഡ് - 806

ആകെ ലീഡ് - 8493

യുഡിഎഫ് ലീഡ് 10,000 കടന്നു

14-ാം റൗണ്ട് പൂർത്തിയായപ്പോൾ യുഡിഎഫ് ലീഡ് 10035. നഗരസഭയിലും യുഡിഎഫിന് വ്യക്തമായ ലീഡ്.

14-ാം റൗണ്ട് വോട്ട് നില:

ഷൗക്കത്ത്- 5,179

സ്വരാജ് - 3,637

യുഡിഎഫ് - ലീഡ് 1,542

ആകെലീഡ് 10,003

ഇടത് ഭരണത്തിനെതിരായ ജനവിധി- ആര്യാടന്‍  ഷൗക്കത്ത്‌

ആര്യാടന്‍ ഷൗക്കത്ത്‌
ആര്യാടന്‍ ഷൗക്കത്ത്‌Source: News Malayalam 24x7

പിണറായി വിജയന്‍ സർക്കാരിനെതിരെയുള്ള ജനരോഷം നിലമ്പൂരിലെ ജനങ്ങള്‍ ഏറ്റെടുത്തുവെന്ന് ആര്യാടന്‍ ഷൗക്കത്ത്‌. മാത്രമല്ല 9 വർഷമായി നിലമ്പൂർ ഏറ്റ അവഗണനയ്‌ക്കെതിരെയുള്ള ജനങ്ങളുടെ പ്രതികരണവും പ്രതിഷേധവുമാണ് തന്റെ വിജയം. വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങള്‍ക്കും ഒപ്പം നിന്ന നേതാക്കള്‍ക്കും നന്ദി അറിയിച്ച് ആര്യാടന്‍ ഷൗക്കത്ത്‌.

റൗണ്ട് 15ലും സ്വരാജിന് തിരിച്ചടി

റൗണ്ട് 15 വോട്ട് നില

ഷൗക്കത്ത് - 4077

സ്വരാജ് - 3394

യുഡിഎഫ് ലീഡ് - 683

ആകെ ലീഡ് - 10,718

നിലമ്പൂർ നഗരസഭയിൽ എല്‍ഡിഎഫിന് തിരിച്ച.ടി

പിണറായി രാജിവയ്ക്കണം - ചെന്നിത്തല

ഇടതുമുന്നണി സർക്കാരിനെതിരായ ശക്തമായ ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിലെ ഫലം സൂചിപ്പിക്കുന്നതെന്നും പിണറായി രാജിവയ്ക്കണമെന്നും രമേശ് ചെന്നിത്തല.

സർക്കാരിനെ പൂർണമായി ജനം തിരസ്കരിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സെമി ഫൈനലാണ് കഴിഞ്ഞത്. അതിൽ യുഡിഎഫ് വിജയിച്ചു. ഫൈനലിൽ യുഡിഎഫിൻ്റെ കുതിപ്പ് കാണാനാകും. നേതാക്കളും പ്രവർത്തകരും ഒരേ പോലെ പ്രവർത്തിച്ചു. കേരള രാഷ്ട്രീയത്തിൽ ബിജെപി എടുക്കാ ചരക്കാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു. അൻവർ പിടിച്ചതും ഭരണവിരുദ്ധ വികാരത്തിൻ്റെ വോട്ടാണ്. അൻവറിനെ കൂടെ കൂട്ടാൻ അവസാനനിമിഷം വരെ പ്രവർത്തിച്ചതാണ് താനും കുഞ്ഞാലിക്കുട്ടിയും. സർക്കാരിനെതിരെ പ്രവർത്തിക്കുന്ന എല്ലാവരെയും കൂടെ നിർത്തണമെന്നാണ് എല്ലാ കാലത്തെയും നയം. ഇനി യുഡിഎഫ് കൂടി ആലോചിച്ച് ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതാണെന്നും ചെന്നിത്തല പ്രതികരിച്ചു. യുഡിഎഫിലെ അഭിപ്രായ ഭിന്നത കൂടി തെളിയിക്കുന്നതായിരുന്നു ചെന്നിത്തലയുടെ പ്രതികരണം

ഇടത് കോട്ടകളിൽ യുഡിഎഫിന് വിജയം

നിലമ്പൂർ വോട്ട് നില
നിലമ്പൂർ വോട്ട് നിലSource: News Malayalam 24x7

16-ാം റൗണ്ട്:

ഷൗക്കത്ത് - 3,767

സ്വരാജ് - 4,003

സ്വരാജ് ലീഡ് - 236

ആര്യാടൻ ആകെ ലീഡ് - 10,482

അമരമ്പലത്തും ലീഡ് ഉയർത്തി യുഡിഎഫ്

നിലമ്പൂർ വോട്ട് നില
നിലമ്പൂർ വോട്ട് നിലSource: News Malayalam 24x7

17-ാം റൗണ്ട്

ഷൗക്കത്ത്- 4011

സ്വരാജ് - 3741

യുഡിഎഫ് ലീഡ് - 270

ആകെ യുഡിഎഫ് ലീഡ് - 10,752

സ്വരാജ് ഊതി വീർപ്പിച്ച ബലൂൺ ആയിരുന്നു - കെ. മുരളീധരന്‍

യുഡിഎഫ് തിളക്കമാർന്ന രീതിയിൽ മുന്നേറിയെന്ന് കെ. മുരളീധരൻ. ചരിത്ര വിജയമാണിത്. ഇപ്പോഴത്തേത് പഴയ നിലമ്പൂർ അല്ല. 10,000 ൽ കൂടുതൽ ലീഡുള്ള വിജയം. റെക്കോർഡുകൾ ഭേദിച്ചുള്ള വിജയം. യുഡിഎഫ് ഒരേ മനസോടെ ഇവിടെ പ്രവർത്തിച്ചു. തിളക്കമാർന്ന വിജയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമെന്നും മുരളീധരന്‍ പറഞ്ഞു.

നിലമ്പൂർ മുനിസിപ്പാലിറ്റി, പോത്തുകൽ പഞ്ചായത്ത് എന്നിവിടങ്ങളിലും വലിയ വോട്ട് നേടിയെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. സ്വരാജ് ഊതി വീർപ്പിച്ച ബലൂൺ ആയിരുന്നു. മാർക്സിസ്റ്റ് പാർട്ടി അവസാനം മാറി ചിന്തിച്ചു. അതിന് കാരണം ഗോവിന്ദൻ മാഷിന്റെ പരാമർശം. ശ്രീരാമകൃഷ്ണന്റെ വോട്ട് പോലും സ്വരാജിന് കിട്ടിയില്ല.

അൻവറിന് ഇത്രയും വോട്ട് കിട്ടിയത് ചില്ലറക്കാര്യമല്ല - മുരളീധരന്‍

അൻവറിന് ഇത്രയും വോട്ട് കിട്ടിയത് ചില്ലറക്കാര്യമല്ല. അൻവർ കൂടെ ഉണ്ടായിരുന്നെങ്കിൽ ലീഡ് 25,000ന് മുകളിൽ പോയേനെ.അൻവറിനെ ഞങ്ങൾ പുറത്താക്കിയതല്ല. അദ്ദേഹം ഇറങ്ങിപ്പോയതാണ്. ഭരണവിരുദ്ധ വികാരത്തിന്റെ വോട്ട് കൂടി അൻവറിന് ലഭിച്ചു - മുരളീധരന്‍ പറഞ്ഞു

അമരമ്പലത്ത് സ്വരാജിന് 226 ലീഡ്

റൗണ്ട് - 18

ഷൗക്കത്ത്- 3,902

സ്വരാജ്- 4128

എല്‍ഡിഎഫ് ലീഡ്- 226

19 റൗണ്ടും പൂർത്തിയായപ്പോൾ യുഡിഎഫ് ലീഡ് - 10,928

ആര്യാടന്‍ ഷൗക്കത്തിന് അഭിനന്ദനങ്ങള്‍ - സ്വരാജ്

എം. സ്വരാജ്
എം. സ്വരാജ്Source: News Malayalam 24x7

ഭരണവിരുദ്ധ വികാരമാണെന്ന് പറഞ്ഞാൽ സർക്കാരിൻ്റെ ഭരണപരിഷ്കാരങ്ങളും നടപടികളും ജനങ്ങൾ തള്ളിക്കളഞ്ഞു എന്ന് പറയേണ്ടി വരും. സർക്കാരിന്റെ ഭരണത്തിൻ്റെ വിലയിരുത്തലാണ് ഇതെന്ന് കരുതുന്നില്ലെന്നും സ്വരാജ് പറഞ്ഞു.

ഉൾക്കൊള്ളേണ്ട കാര്യങ്ങൾ ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യങ്ങൾ ബോധ്യപ്പെടുത്തും - സ്വരാജ്

തെരഞ്ഞെടുപ്പിനെ ഒരു രാഷ്ട്രീയ പോരാട്ടമാക്കി മുന്നോട്ടുകൊണ്ടുപോകാനാണ് എല്‍ഡിഎഫ് ശ്രമിച്ചതെന്ന് സ്വരാജ്. വിവാദങ്ങൾ ഉയർത്തി കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും പിടികൊടുത്തില്ലെന്നും തങ്ങളുടേതായ നിലയിൽ മുന്നോട്ട് പോയെന്നും എല്‍ഡിഎഫ് സ്ഥാനാർഥി.

വികസന കാര്യങ്ങൾ, ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്യാൻ ശ്രമിച്ചു. അത് ആ നിലയിൽ ജനങ്ങൾ പരിഗണിച്ചോ എന്നത് ഫലം വരുമ്പോൾ സംശയമുണ്ട്. വരും ദിവസങ്ങളിൽ അത്തരം കാര്യങ്ങൾ സുക്ഷ്മമായി പരിശോധിക്കും. ഉൾക്കൊള്ളേണ്ട കാര്യങ്ങൾ ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യങ്ങൾ ബോധ്യപ്പെടുത്തും. ജനങ്ങൾക്ക് വേണ്ടി കൂടുതൽ കരുത്തോടെ ഈ തെരഞ്ഞെടുപ്പിൽ നിന്ന് ഉൾക്കൊണ്ട കാര്യങ്ങളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകും - സ്വരാജ് പറഞ്ഞു.

"ഞങ്ങൾ മുന്നോട്ട് വെച്ച രാഷ്ട്രീയം, കറ കളഞ്ഞ മതനിരപേക്ഷ നിലപാട്, കേരളത്തിൻ്റെ സമഗ്രമായ വികസനം ഇത്തരം കാലങ്ങളിൽ എന്തെങ്കിലും പിശകുണ്ടെന്ന് ഇപ്പോഴും തോന്നുന്നില്ല. എല്ലാ തെരഞ്ഞെടുപ്പിലും മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം വ്യക്തമായി വിലയിരുത്തപ്പെടണമെന്നില്ല," സ്വരാജ് പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളിലെ ലീഡ്

വഴിക്കടവ് - 1,829

മൂത്തേടം - 2,067

എടക്കര - 1,170

പോത്തുകൽ - 307

ചുങ്കത്തറ - 1,287

നിലമ്പൂർ- 3,967

കരുളായി - 118 (എല്‍ഡിഎഫ്)

അമരമ്പലം - 704

ഇനി ഒരു തെരഞ്ഞെടുപ്പിൽ അൻവർ യുഡിഎഫിനെ സഹായിക്കാൻ തയ്യാറായാൽ വീണ്ടും ചർച്ചയാവാം - ഹസന്‍

സമീപകാല യുഡിഎഫ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലുള്ള വിജയമെന്ന് എം.എം. ഹസന്‍. അതിശക്തമായ ഭരണവിരുദ്ധ വികാരം നിലമ്പൂരിൽ പ്രതിഫലിച്ചു. 2026ൽ യുഡിഎഫിന് വമ്പിച്ച വിജയത്തിൽ വരും എന്നതിന്റെ തുടക്കമെന്നും ഹസന്‍. സർക്കാരിന് ധാർമികമായി അധികാരത്തിൽ തുടരാനുള്ള അവകാശം ഇല്ല.

ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞുവെന്നും ഹസന്‍ കൂട്ടിച്ചേർത്തു.

ഞങ്ങൾ അൻവറിനെ ഉൾക്കൊള്ളാൻ തയാറായിരുന്നു. അദ്ദേഹം തന്നെയാണ് മുന്നണിയിൽ വരാൻ തടസം പറഞ്ഞത്. അടച്ച വാതിലുകൾ തുറക്കാം എന്നാണ് കെപിസിസി അധ്യക്ഷൻ പറഞ്ഞത്. ഇനി ഒരു തെരഞ്ഞെടുപ്പിൽ അൻവർ യുഡിഎഫിനെ സഹായിക്കാൻ തയ്യാറായാൽ വീണ്ടും ചർച്ചയാവാം - ഹസന്‍

തോൽവി വലിയ തിരിച്ചടിയായി കാണേണ്ടതില്ല -  എ. വിജയരാഘവൻ

തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് വേണ്ടി യുഡിഎഫ് തെറ്റായ രാഷ്ട്രീയ നിലപാടുകളാണ് സ്വീകരിച്ചതെന്ന് എ. വിജയരാഘവൻ. നിലമ്പൂർ സിപിഐഎമ്മും എല്‍ഡിഎഫും തുടർച്ചയായി വിജയിച്ചു വരുന്ന ഒരു മണ്ഡലമല്ല. എല്‍ഡിഎഫ് സ്വതന്ത്രനെ വെച്ച് വിജയിക്കുകയാണ് ചെയ്തത്.

ആ സ്വതന്ത്രനെ യുഡിഎഫ് അടർത്തി എടുക്കുകയാണ് ചെയ്തതെന്നും വിജയരാഘവന്‍ ആരോപിച്ചു.

ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ യുഡിഎഫ് സ്വീകരിച്ചുവെന്നും എ. വിജയരാഘവൻ. പാർട്ടി വോട്ട് യുഡിഎഫിന് പോയെന്ന് ബിജെപി സ്ഥാനാർഥി തന്നെ പറഞ്ഞു. തോൽവി വലിയ തിരിച്ചടിയായി കാണേണ്ടതില്ലെന്നും വിജയരാഘവന്‍.

അൻവറിനെ പോലെ ഒരാളെ വേണ്ടെന്ന് വെക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും ആകില്ല - കെ. സുധാകരന്‍

കെ. സുധാകരന്‍
കെ. സുധാകരന്‍Source: News Malayalam 24x7

അൻവർ കഴിവും ജനപിന്തുണയും ഉള്ള നേതാവെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരൻ. യുഡിഎഫിലേക്ക് എത്താൻ താല്‍പ്പര്യം ഉണ്ടെങ്കിൽ പാർട്ടി ചർച്ച ചെയ്യും. പാർട്ടിക്ക് ഇക്കാര്യത്തിൽ മറ്റൊരു അഭിപ്രായം ഉണ്ടെന്ന് കരുതുന്നില്ല. അൻവറിനെ പോലെ ഒരാളെ വേണ്ടെന്ന് വെക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും ആകില്ല. അന്തിമ നിലപാട് എടുക്കേണ്ടത് പാർട്ടി ആണെന്നും സുധാകരന്‍.

"ക്യാപ്പിറ്റല്‍ പണിഷ്‌‌മെന്റ്"; കെ.കെ. രമയുടെ ഫേസ്ബുക്ക് പോസ്റ്റ്

ജനങ്ങളുടെ വിചാരണയാണ് നടന്നത് - വി.ഡി. സതീശന്‍

വി.ഡി. സതീശന്‍
വി.ഡി. സതീശന്‍Source: News Malayalam 24x7

നിലമ്പൂരിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്ന് വി.ഡി. സതീശൻ. ജനങ്ങളുടെ വിചാരണയാണ് നടന്നത്. യുഡിഎഫിന്റെ പൊളിറ്റിക്കൽ വോട്ട് പോയിട്ടില്ല. കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശക്തമായ മുന്നണിയായി യുഡിഎഫ് മാറി. 100 ലധികം സീറ്റുമായി കൊടുങ്കാറ്റ് പോലെ യുഡിഎഫ് അധികാരത്തിൽ വരുമെന്നും പ്രതിപക്ഷ നേതാവ്.

അൻവറിനെ ഒഴിവാക്കിയത് താൻ ഒറ്റയ്ക്കല്ലെന്നും യുഡിഎഫ് ഒരുമിച്ചായിരുന്നു തീരുമാനമെന്നും സതീശന്‍ കൂട്ടിച്ചേർത്തു.

യുഡിഎഫ് വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും - എം.വി. ഗോവിന്ദന്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍Source: News Malayalam 24x7

യുഡിഎഫിന് കഴിഞ്ഞ തവണത്തെ വോട്ട് നിലനിർത്താനായില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. 1,470 വോട്ട് കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞു. സിപിഐമ്മിന് രാഷ്ട്രീയമായി മത്സരിച്ച് ജയിക്കാൻ കഴിയുന്ന മണ്ഡലങ്ങളുടെ കൂട്ടത്തിലല്ല നിലമ്പൂരെന്നും ഗോവിന്ദന്‍.

ബിജെപി വോട്ടുകൾ കുറഞ്ഞുവെന്നും ആ വോട്ടുകൾ യുഡിഎഫിന് ലഭിച്ചുവെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. യുഡിഎഫ് വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. ജമാഅത്തെ ഇസ്ലാമിയെ യുഡിഎഫ് പൂർണമായും ഉപയോഗിക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

അൻവറിൻ്റെ വോട്ടിൻ്റെ കുറവ് ഉണ്ടായി, ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല - എം.വി. ഗോവിന്ദന്‍

അൻവറിൻ്റെ വോട്ടിൻ്റെ കുറവ് ഉണ്ടായിട്ടുണ്ടെന്ന് എം.വി. ഗോവിന്ദന്‍. കഴിഞ്ഞ തവണ ജയിച്ചത് ആ വോട്ടിൻ്റെ കൂടി ബലത്തിലാണ്. എങ്ങനെ കുറവുണ്ടായി എന്നത് പരിശോധിക്കും. പാർട്ടിയുടെ രാഷ്ട്രീയ അടിത്തറ ശക്തമായി നിലകൊള്ളുന്നുവെന്നും ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി.

സ്വന്തം ബൂത്തിലും സ്വരാജ് പിന്നില്‍

ആര്യാടൻ ഷൗക്കത്ത് - 287

സ്വരാജ് - 247

40 വോട്ടുകൾ യുഡിഎഫ് സ്ഥാനാർഥിക്ക് അധികം ലഭിച്ചു

തുടർഭരണ പ്രതീക്ഷകളെ നിലമ്പൂർ ഫലം സ്വാധീനിക്കില്ല- എം.എ. ബേബി

ചരിത്രപരമായി നിലമ്പൂർ ഇടത് മണ്ഡലമല്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. തോൽവി ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും പരിശോധിക്കും. തുടർഭരണ പ്രതീക്ഷകളെ നിലമ്പൂർ ഫലം സ്വാധീനിക്കില്ല. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പരാമർശം ഫലത്തെ ബാധിച്ചിട്ടില്ലെന്നും സിപിഐഎം ജനറൽ സെക്രട്ടറി.

News Malayalam 24x7
newsmalayalam.com