തൃശൂരിൽ വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കെ ഒൻപത് വയസുകാരിക്ക് കാട്ടുപന്നിയുടെ ആക്രമണം; കുട്ടിക്ക് വാരിയെല്ലിന് മുകളില്‍ ആഴത്തില്‍ പരിക്ക്

വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അപ്രതീക്ഷിതമായി എത്തിയ പന്നി ആക്രമിക്കുകയായിരുന്നു...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Files
Published on: 
Updated on: 

തൃശൂ‍ർ: വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒൻപത് വയസുകാരിയെ കാട്ടുപന്നി ആക്രമിച്ചു. തൃശൂർ കാട്ടകാമ്പാലിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. പെരുമ്പുള്ളി നഗർ സ്വദേശി അന്നിക്കര സുബ്രഹ്മണ്യൻ - അശ്വതി ദമ്പതികളുടെ മകൾ ദേവികയ്ക്കാണ് പരിക്കേറ്റത്.

വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അപ്രതീക്ഷിതമായി എത്തിയ പന്നി ആക്രമിക്കുകയായിരുന്നു. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് പന്നി തൊട്ടടുത്തുള്ള റബ്ബർ തോട്ടത്തിലേക്ക് ഓടിമറഞ്ഞു. പരിക്കേറ്റ ദേവികയെ ഉടൻ തന്നെ പഴഞ്ഞി കോട്ടോൽ പ്രൈമറി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.

പ്രതീകാത്മക ചിത്രം
ഉഷയുടെ ശസ്ത്രക്രിയ അമൃത ആശുപത്രിയിൽ പൂര്‍ത്തിയായി; വയറിനകത്ത് നിന്ന് കത്രിക പുറത്തെടുത്ത് ഡോക്ടർമാരുടെ സംഘം

കുട്ടിയുടെ വാരിയെല്ലിന് മുകൾ ഭാഗത്തായി ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. മുറിവിൽ നാല് തുന്നലുകളുണ്ട്.