തിരുവനന്തപുരം: യുഡിഎഫിനുള്ളിൽ 'ആഭ്യന്തര' ത്തെ ചൊല്ലിയിലുള്ള തർക്കം തുടരുന്നു. ആഭ്യന്തര വകുപ്പ് ആര്‍ക്കെന്നതില്‍ അന്തിമ തീരുമാനത്തിലെത്താൻ നേതൃത്വത്തിന് ഇനിയും സാധിച്ചിട്ടില്ല. അനുനയനീക്കത്തിൻ്റെ ഭാഗമായി രമേശ് ചെന്നിത്തലയെ കാണാൻ എത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ നീക്കവും ഫലം കണ്ടില്ല. അരമണിക്കൂറോളമാണ് വി.ഡി സതീശൻ-രമേശ് ചെന്നിത്തല കൂടിക്കാഴ്ച നീണ്ടുനിന്നത്.