"വഖഫ് ബോർഡ്‌ പിരിച്ചുവിടാൻ തീരുമാനിച്ചിട്ടില്ല"; പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി നിരീക്ഷണമുണ്ടെന്ന് എൻ.ഷംസുദ്ദീൻ

നിലവിൽ പിരിച്ചുവിടൽ നീക്കം സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഇല്ലെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.
No decision has been taken to dissolve the Waqf Board
വഖഫ് ബോർഡ്‌ പിരിച്ചുവിടാൻ തീരുമാനിച്ചിട്ടില്ല
Published on: 
Updated on: 

തിരുവനന്തപുരം: വഖഫ് ബോർഡ് നിലവിൽ പിരിച്ചു വിടാനില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ. അംഗങ്ങളിൽ പലർക്കും ചട്ട പ്രകാരമുള്ള യോഗ്യതയില്ലെന്ന് വിലയിരുത്തി ബോർഡ് അംഗങ്ങളെ പിരിച്ചു വിടാൻ സർക്കാർ നീക്കമെന്നുള്ള റിപ്പോർട്ടുകൾ മന്ത്രി തള്ളി. ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും കേസുകൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

വഖഫ് ബോർഡ് പിരിച്ചു വിടാനുള്ള തീരുമാനം നിലവിൽ സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ബോർഡ് അം​ഗങ്ങളെ പിരിച്ചുവിട്ട് സർക്കാർ ഉടൻ വിജ്ഞാപനമിറക്കുമെന്നും രണ്ട് അമുസ്ലിം അം​ഗങ്ങളെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീട് ഉണ്ടാകും എന്നുമായിരുന്നു റിപ്പോർട്ടുകൾ.

No decision has been taken to dissolve the Waqf Board
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച മൂന്ന് വയസുകാരിക്ക് ടിബി മെനിഞ്ചൈറ്റിസിനുള്ള ചികിത്സ; തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് എതിരെ ചികിത്സാ പിഴവ് ആരോപണം

നിലവിലെ വഖഫ് ബോർഡിൻ്റെ പുനഃസംഘടന ആവശ്യമാണെന്ന് സർക്കാർ നേരത്തെ തന്നെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ നിലവിൽ അത്തരമൊരു നീക്കമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

No decision has been taken to dissolve the Waqf Board
പ്രിയദർശിനി ബസിൽ പെൺകുട്ടിയെ അപമാനിച്ച സംഭവം; നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
News Malayalam 24x7
newsmalayalam.com