ഫാസ്‌ടാഗിൽ പണമില്ല; എന്‍എച്ച് 66ല്‍ നിന്ന് വണ്‍വേ തെറ്റിച്ച് തിരിഞ്ഞോടി കെഎസ്ആര്‍ടിസി| VIDEO

കഴിഞ്ഞ നാലാം തീയതി മൂന്ന് മണിയോടെയാണ് സംഭവം.
ksrtc
Published on
Updated on

കോഴിക്കോട്: ഫാസ്‌ടാഗിൽ പണമില്ലാത്തതിനാൽ എന്‍എച്ച് 66ല്‍ നിന്ന് വണ്‍വേ തെറ്റിച്ച് തിരിഞ്ഞോടി കെഎസ്ആര്‍ടിസി. കോഴിക്കോട് നിന്നും രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടകരമായ രീതിയില്‍ എന്‍എച്ചിലൂടെ കടന്നുപോയത്. മറ്റ് വാഹനങ്ങളിലുള്ളവര്‍ പ്രതികരിച്ചതോടെ സ്‌ളോ ട്രാക്കിലേക്ക് വാഹനം മാറ്റുകയും ചെയ്തു. കഴിഞ്ഞ നാലാം തീയതി മൂന്ന് മണിയോടെയാണ് സംഭവം.

ksrtc
തൃശൂരിൽ മിന്നൽ ചുഴലി, വടക്കൻ കേരളത്തിൽ മഴ ശക്തം; വ്യാപക നാശനഷ്ടം

കോഴിക്കോടൻ കിച്ചൺസിൻ്റെ സമീപത്തുള്ള എക്സിറ്റിൽ വച്ച് ബസ് സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതും ഗതാഗതക്കുരുക്ക് രൂപപ്പെടുന്നതുമായ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരു വശത്തേക്ക് പോകാൻ 445 രൂപയാണ് കെഎസ്ആർടിസിക്ക് ഫാസ്റ്റാഗിൽ ഈടാക്കുന്നത്. യുപിഐ വഴി അടക്കുകയാണെങ്കിൽ 556.25 രൂപ നൽകേണ്ടി വരും. ഈ പണം ബസ് ഡ്രൈവറുടെയോ കണ്ടക്ടറുടേയോ കൈയിൽ നിന്ന് എടുത്ത് കൊടുത്താൽ ആ തുക ഇവർക്ക് കെഎസ്ആർടിസിയിൽ നിന്നും ലഭിക്കുകയില്ല. ഇതൊക്കെ ഒഴിവാക്കാനായിരുന്നു കെഎസ്ആർടിസിയുടെ നീക്കം.

News Malayalam 24x7
newsmalayalam.com