"തളിപ്പറമ്പില്‍ പി.കെ. ശ്യാമള തന്നെ, സ്ഥാനാര്‍ഥിത്വത്തില്‍ പുനരാലോചന വേണ്ട"; ആരോപണങ്ങള്‍ അനാവശ്യമെന്ന് എം.വി. ഗോവിന്ദന്‍

പി.കെ. ശ്യാമളയെ ഏതെങ്കിലും തരത്തില്‍ ബന്ധം കൊണ്ട് സ്ഥാനാര്‍ഥിയാക്കിയതല്ലെന്ന വിശദീകരണവും എം.വി. ഗോവിന്ദന്‍ നല്‍കി
"തളിപ്പറമ്പില്‍ പി.കെ. ശ്യാമള തന്നെ, സ്ഥാനാര്‍ഥിത്വത്തില്‍ പുനരാലോചന വേണ്ട"; ആരോപണങ്ങള്‍ അനാവശ്യമെന്ന് എം.വി. ഗോവിന്ദന്‍
Published on: 
Updated on: 

തിരുവനന്തപുരം: പി.കെ. ശ്യാമളയുടെ തളിപ്പറമ്പിലെ സ്ഥാനാര്‍ഥിത്വത്തില്‍ പുനരാലോചന വേണ്ടെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിവാദം അനാവശ്യമാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

സ്ഥാനാര്‍ഥിത്വം തീരുമാനിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിക്കെതിരായി പ്രചാരണം നടക്കുന്നുവെന്ന സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറി കൂടിയായ എം.വി. ഗോവിന്ദന്‍ ആരോപണങ്ങള്‍ അനാവശ്യമാണെന്ന് പറഞ്ഞത്.

"തളിപ്പറമ്പില്‍ പി.കെ. ശ്യാമള തന്നെ, സ്ഥാനാര്‍ഥിത്വത്തില്‍ പുനരാലോചന വേണ്ട"; ആരോപണങ്ങള്‍ അനാവശ്യമെന്ന് എം.വി. ഗോവിന്ദന്‍
"പാര്‍ട്ടിയെ കാര്‍ന്നു തിന്ന ക്യാന്‍സറിനെ മുറിച്ചുമാറ്റി"; പി.കെ. ശശിക്കെതിരെ മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി

പി.കെ. ശ്യാമളയെ ഏതെങ്കിലും തരത്തില്‍ ബന്ധം കൊണ്ട് സ്ഥാനാര്‍ഥിയാക്കിയതല്ലെന്ന വിശദീകരണവും എം.വി. ഗോവിന്ദന്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

വിവാഹത്തിന് മുമ്പ് തന്നെ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവമാണെന്നും തന്റെ ഭാര്യ എന്നത് ഇപ്പോള്‍ പൊട്ടിമുളച്ചതെങ്ങനെയാണെന്നും സംസ്ഥാന സമിതിയില്‍ എം.വി. ഗോവിന്ദന്‍ ചോദിച്ചു.

"തളിപ്പറമ്പില്‍ പി.കെ. ശ്യാമള തന്നെ, സ്ഥാനാര്‍ഥിത്വത്തില്‍ പുനരാലോചന വേണ്ട"; ആരോപണങ്ങള്‍ അനാവശ്യമെന്ന് എം.വി. ഗോവിന്ദന്‍
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ കേരളത്തിലെത്തി; സന്ദര്‍ശനം 22 വര്‍ഷങ്ങള്‍ക്ക് ശേഷം

അതേസമയം കെ.കെ. ശൈലജയുടെ സ്ഥാനാര്‍ഥിത്വം സംസ്ഥാന കമ്മിറ്റിയില്‍ ആരുമുന്നയിച്ചില്ല. ജി. സുധാകരനെ അനുനയിപ്പിക്കാന്‍ നേതൃ തലത്തില്‍ ഇടപെടാനും തീരുമാനമായി.

Related Stories

പാര്‍ട്ടി ശാസന തള്ളാതെ എം.വി. ഗോവിന്ദന്‍; "വീണയുടെയോ മറ്റാരുടെയെങ്കിലുമോ തെറ്റായ പ്രവണതകളെ പാര്‍ട്ടിക്ക് അംഗീകരിക്കേണ്ട കാര്യമില്ല"
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍
ഞങ്ങളെല്ലാവരും തിരുത്തേണ്ടതുണ്ട്... തിരുത്തും, പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: വിമര്‍ശനങ്ങളില്‍ അത്ഭുതമില്ല: എം.വി. ഗോവിന്ദന്‍
തെരഞ്ഞെടുപ്പ് പരാജയം വലുതായിരുന്നു; പ്രശ്ന പരിഹാരത്തിന് ഒറ്റമൂലി ഇല്ല, എല്ലാ കാര്യങ്ങളും പരിശോധിച്ച് തിരുത്തും: എം.വി. ഗോവിന്ദന്‍
News Malayalam 24x7
newsmalayalam.com