കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി പിഡിപി (പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി). എൽഡിഎഫിന് നിരുപാധിക പിന്തുണ കൊടുക്കേണ്ടതില്ലെന്നാണ് നേതൃയോഗത്തിലെ തീരുമാനം. പിന്തുണയ്ക്കണമെങ്കിൽ മുന്നണിയിലെ ഘടകകക്ഷികൾക്ക് ലഭിക്കുന്ന പ്രാതിനിധ്യം ലഭിക്കണമെന്നാണ് പിഡിപി നേതാക്കളുടെ ആവശ്യം. മുൻകാലങ്ങളിൽ പിഡിപി പിന്തുണച്ച മുന്നണികൾ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നിട്ടുണ്ടെന്ന അവകാശവാദവും നേതാക്കൾ ഉന്നയിക്കുന്നുണ്ട്.