പരിശോധനയിൽ പ്രശ്നങ്ങളില്ല; കേരളത്തിൽ ചുമ മരുന്നുകൾ സുരക്ഷിതം

പുറത്തുനിന്ന് വാങ്ങുന്ന മരുന്നുകൾക്ക് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്
പരിശോധനയിൽ പ്രശ്നങ്ങളില്ല; കേരളത്തിൽ ചുമ മരുന്നുകൾ സുരക്ഷിതം
Source: freepik
Published on

തിരുവനന്തപുരം: കേരളത്തിൽ നിർമിക്കുന്ന ചുമ മരുന്നുകൾ സുരക്ഷിതമെന്ന് ഡ്രഗ്സ് കൺട്രോളർ റിപ്പോർട്ട്. പരിശോധനയിൽ ഒന്നിലും പ്രശ്നങ്ങൾ കണ്ടെത്തിയില്ല.

എന്നാൽ, പുറത്തുനിന്ന് വാങ്ങുന്ന മരുന്നുകൾക്ക് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.വിഷമയമാകുന്ന വസ്തുക്കൾ ഇല്ല എന്നുള്ള സർട്ടിഫിക്കറ്റ് ആണ് ചുമ മരുന്നുകൾക്കൊപ്പം നിർബന്ധമാക്കിയത്.

പരിശോധനയിൽ പ്രശ്നങ്ങളില്ല; കേരളത്തിൽ ചുമ മരുന്നുകൾ സുരക്ഷിതം
വന്ദേഭാരതിലെ ഗണഗീത വിവാദം: അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്

രാജസ്ഥാനിൽ ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചതിന് പിന്നാലെയാണ് രാജ്യവ്യാപകമായി ചുമ മരുന്ന് പരിശോധന കർശനമാക്കിയത്. കുട്ടികളുടെ മരണത്തിന് കാരണമായ അതേ ബാച്ചിലുള്ള മരുന്നുകൾക്ക് കേരളത്തിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. പിന്നീട് കേരളത്തിലേക്കെത്തുന്ന എല്ലാ ചുമ മരുന്ന് ബ്രാൻഡുകളും പരിശോധനയ്ക്കെടുത്തിരുന്നു. ഇതിലൊന്നും തന്നെ പ്രശ്നങ്ങൾ കണ്ടെത്താത്ത സാഹചര്യത്തിലാണ് കേരളത്തിലെ ചുമ മരുന്നുകൾ സുരക്ഷിതമാണെന്ന് ഡ്രഗ്സ് കൺട്രോളർ വിഭാഗം അറിയിച്ചത്.

പരിശോധനയിൽ പ്രശ്നങ്ങളില്ല; കേരളത്തിൽ ചുമ മരുന്നുകൾ സുരക്ഷിതം
ഒഞ്ചിയം എൽഡിഎഫ് തിരിച്ചുപിടിക്കും, ആർഎംപിയെ ഒരു പാർട്ടിയായി കാണുന്നില്ല: എം. മെഹബൂബ്

അതേസമയം, കേരളത്തിന് പുറത്തുനിന്നു കൊണ്ടു വരുന്ന മരുന്നുകൾക്ക് ഡിജിഡിഇ സർട്ടിഫിക്കേറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഈ സർട്ടിഫിക്കേറ്റ് ഇല്ലാത്ത ഒരു മരുന്നും കേരളത്തിൽ വിൽപ്പന നടത്തേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com