'വഖഫ് ബോർഡിൽ മുസ്ലീം ഇതര അംഗങ്ങളെ നിയമിക്കണം'; ഹൈക്കോടതിയിൽ ഷോൺ ജോർജിൻ്റെ ഹർജി

വഖഫ് നിയമഭേദഗതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിൻ്റെ ഹർജി...
'വഖഫ് ബോർഡിൽ മുസ്ലീം ഇതര അംഗങ്ങളെ നിയമിക്കണം'; 
ഹൈക്കോടതിയിൽ ഷോൺ ജോർജിൻ്റെ ഹർജി
Source: Files
Published on
Updated on

തിരുവനന്തപുരം: കേരളാ വഖഫ് ബോർഡിൽ മുസ്ലീം ഇതര അംഗങ്ങളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. 2025ലെ വഖഫ് നിയമഭേദഗതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിൻ്റെ ഹർജി.

'വഖഫ് ബോർഡിൽ മുസ്ലീം ഇതര അംഗങ്ങളെ നിയമിക്കണം'; 
ഹൈക്കോടതിയിൽ ഷോൺ ജോർജിൻ്റെ ഹർജി
"ഇത് ഞാൻ എയറിൽ നിൽക്കുന്ന കാലം, അനുകരണ വിവാദങ്ങളിൽ പുരുഷന്മാരുടെ പേരുകൾ പറയാറില്ല"; 'കലാച്ചി' വിവാദത്തിൽ കെ.ആർ. മീര

വഖഫ് ബോർഡിൽ ഇതര സമുദായ അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന് വഖഫ് ബില്ലിൽ ഉൾപ്പെടുത്തിയിരുന്നതാണ്. എന്നാൽ, സംസ്ഥാന വഖഫ് ബോർഡ് പ്രവർത്തിക്കുന്നത് അത്തരത്തിലല്ല. വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോഴും ഇതര മതത്തിലുള്ളവരെ ഉൾപ്പെടുത്തിയിരുന്നില്ല. അതിന് കാരണമായി അതിന് കാലതാമസമെടുക്കുമെന്നായിരുന്നു മുൻ സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ, ഇത്തരത്തിൽ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണ്. വഖഫ് അമെൻഡ്മെൻ്റ് ബിൽ അനുസരിച്ച് ഒരു ഇതര മതസ്ഥൻ വഖഫ് ബോർഡിൽ വേണമെന്ന് നിബന്ധനയുണ്ട്. അത് പാലിച്ചിട്ടില്ലെന്നും ഷോൺ ജോർജിൻ്റെ ഹർജിയിൽ പറയുന്നുണ്ട്.

News Malayalam 24x7
newsmalayalam.com