"സാഹിത്യത്തിലും കാസ്റ്റിങ് കൗച്ച്"; ആരോപണവുമായി എഴുത്തുകാരി ഇന്ദു മേനോന്‍

പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിനാണ് സ്ത്രീകളെയും പെൺകുട്ടികളെയും കെണിയിൽ വീഴ്ത്തുന്നതെന്നും ഇന്ദു മേനോൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
 Indu Menon
ഇന്ദു മേനോൻSource: Facebook/ Indu Menon (ഐവി)
Published on

സിനിമയിൽ മാത്രമല്ല സാഹിത്യത്തിലും കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് എഴുത്തുകാരി ഇന്ദു മേനോൻ. പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിനാണ് സ്ത്രീകളെയും പെൺകുട്ടികളെയും കെണിയിൽ വീഴ്ത്തുന്നതെന്നും ഇന്ദു മേനോൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

indu menon
ഫേസ്ബുക്ക് പോസ്റ്റ്Source: Facebook

പുസ്തകത്തിൽ കഥയോ കവിതയോ പ്രസിദ്ധീകരിക്കാം, പുത്സകം പ്രകാശനം ചെയ്ത് നൽകാം, അവാർഡ് നൽകാമെന്നൊക്കെ പറഞ്ഞ് കൊണ്ട് സാഹിത്യവുമായി ബന്ധപ്പെട്ട പലതരം കൗച്ചിങ്ങുകളുണ്ട്. ഇതും പറഞ്ഞ് ജീവിക്കുന്ന കുറേ ആളുകളുണ്ട്. അവരെ പോലുള്ളവരെ സാഹിത്യ അക്കാദമിയുടെ ഫെസ്റ്റിവലിൽ പങ്കെടുപ്പിക്കരുത്. അവർ കാരണം പുറത്തിറങ്ങാൻ മടിക്കുന്ന അതിജീവിതകളായ ഒരുപാട് പേരുണ്ട്. അവരെയാണ് ഇത്തരം പരിപാടികളിൽ പങ്കെടുപ്പിക്കേണ്ടതെന്നും ഇന്ദു മേനോൻ പറഞ്ഞു.

 Indu Menon
News Malayalam 24x7 I Live Updates | Kerala Latest News | Malayalam News Live
indu menon
ഫേസ്ബുക്ക് പോസ്റ്റ്Source: Facebook

സാഹിത്യമേഖലയിലെ കൗച്ചിംങ് വിഷയത്തിൽ സാഹിത്യ അക്കാദമിയുടെ നിലപാട് ദുർബലമെന്നും, സ്ത്രീകളെയും പെൺകുട്ടികളെയും പീഡിപ്പിക്കുന്നവരെ സാഹിത്യ സമ്മേളനങ്ങൾക്ക് വിളിക്കരുതെന്നും ഇന്ദുമേനോൻ വ്യക്തമാക്കി. മീറ്റു ആരോപിതർക്കെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്ന അക്കാദമിയുടെ ഉൾപ്പടെ നിലപാട് ശെരിയല്ലെന്നും ഇന്ദുമേനോൻ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com